വേനലവധി തീരുന്നു ; ദുബൈ വിമാനത്താവളം തിരക്കിലേക്ക്​

Update: 2023-08-19 07:02 GMT

അ​വ​ധി ദി​ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തു​ക ല​ക്ഷ​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ർ. ഇ​തു​മൂ​ലം വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ തി​ര​ക്കാ​വും അ​നു​ഭ​വ​പ്പെ​ടു​ക.അ​ടു​ത്ത 13 ദി​വ​സ​ത്തി​ന​കം 33 ല​ക്ഷം യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് എ​മി​ഗ്രേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ ക​ണ​ക്ക്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ്മാ​ർ​ട്ട് ഗേ​റ്റ് ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ര​ണ്ടു മാ​സ​ത്തോ​ളം നീ​ണ്ട വേ​ന​ല​വ​ധി​ക്ക്​ സ്വ​ദേ​ശ​ത്തേ​ക്ക് പോ​യ പ്ര​വാ​സി​ക​ളും വി​ദേ​ശ​ത്തേ​ക്ക് പോ​യ സ്വ​ദേ​ശി​ക​ളും കൂ​ട്ട​ത്തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങും. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് തി​രി​ച്ചു​വ​രു​ന്ന​ത്. ഇ​ത് ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ തി​ര​ക്കി​ന് കാ​ര​ണ​മാ​കും. ഇ​ത്​ മു​ന്നി​ൽ​ക്ക​ണ്ട്​ യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും എ​മി​ഗ്രേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റും.

നാ​ലു മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​ർ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ഇ​വി​ടെ സ്വ​യം പാ​സ്പോ​ർ​ട്ടി​ൽ സീ​ൽ പ​തി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും.യു.​എ.​ഇ റെ​സി​ഡ​ന്‍റ്​ വി​സ​യും എ​മി​റേ​റ്റ്സ് ഐ​ഡി​യു​മു​ള്ള​വ​ർ തി​രി​ച്ചെ​ത്തു​മ്പോ​ൾ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ്മാ​ർ​ട്ട് ഗേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നേ​ര​ത്തേ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും രേ​ഖ​ക​ൾ സ്കാ​ൻ ചെ​യ്യാ​തെ കാ​മ​റ​യി​ൽ മു​ഖം മാ​ത്രം കാ​ണി​ച്ച് സ്മാ​ർ​ട്ട് ഗേ​റ്റി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കും. 12നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് സ്മാ​ർ​ട്ട് ഗേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വു​ക.

Tags:    

Similar News