വേനൽകാല സുരക്ഷ ; ബോധവൽക്കരണ പരിപാടിയുമായി അബൂദാബി സിവിൽ ഡിഫൻസ്

Update: 2024-07-15 07:28 GMT

തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക്​ തു​ട​ക്ക​മി​ട്ട്​ അ​ബൂ​ദ​ബി സി​വി​ൽ ഡി​ഫ​ൻ​സ്. ‘വേ​ന​ൽ​ക്കാ​ല സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച വേ​ണ്ട’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ക്യാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വേ​ന​ൽ​ക്കാ​ല​ത്ത് തീ​പി​ടി​ത്ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന പ്ര​വ​ണ​ത കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് അ​ബൂ​ദ​ബി സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം. വാ​ഹ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യും ട​യ​റു​ക​ൾ മാ​റ്റി​യും സു​ര​ക്ഷി​ത​മാ​ക്കാ​ൻ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ക്യാ​മ്പ​യി​നി​ൽ നി​ർ​ദേ​ശം ന​ൽ​കും.തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സി​വി​ൽ ഡി​ഫ​ൻ​സ് നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, വീ​ടു​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കാ​നാ​യി ജാ​ഗ്ര​ത വേ​ണം. തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ ന​ട​ത്തേ​ണ്ട പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും അ​ഗ്നി​ര​ക്ഷാ രീ​തി​ക​ളെ കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ് പ​രി​ശീ​ല​നം ന​ൽ​കും.

Tags:    

Similar News