അബുദാബിയിൽ നിന്ന് ഇന്ത്യയിൽ എത്തിയ വിദ്യാർഥികൾക്ക് ഇന്ത്യൻ പാർലമെന്റിൽ സ്വീകരണമൊരുക്കി. അബൂദബിയിലെ സ്വകാര്യ, സര്‍ക്കാര്‍, ചാര്‍ട്ടര്‍ സ്കൂളുകളിൽ നിന്നുള്ള പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികളാണ് പാര്‍ലമെന്റ് കാണാൻ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിലെ പുതിയ മ്യൂസിയവും വിദ്യാർത്ഥികൾ സന്ദർശിച്ചു.
മ്യൂസിയത്തിലെത്തിയ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും ആദരവ് അർപ്പിച്ചു. അബൂദബിയില്‍ പുതിയ ക്യാമ്പസ് തുറക്കാനൊരുങ്ങുന്ന ഡല്‍ഹി ഐ.ഐ.ടിയാണ് വിദ്യാര്‍ഥികള്‍ക്കായി പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായും കുട്ടികള്‍ കൂടിക്കാഴ്ച നടത്തി. അബൂദബിയില്‍ തുടങ്ങാന്‍ പോകുന്ന ഐ.ഐ.ടി ക്യാമ്പസിന് മന്ത്രി ധർമേന്ദ്ര പ്രധാൻ ആശംസകൾ അറിയിച്ചു