ആറുമാസം 'പാർക്കിൻ' വരുമാനം 41.9 കോടി

Update: 2024-08-13 06:53 GMT

ദുബൈ എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്ററായ പാർക്കിൻ കഴിഞ്ഞ ആറു മാസത്തിനിടെ 41.977 കോടി ദിർഹമിൻറെ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 38.2 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 18.8 കോടിയിൽ നിന്ന് ലാഭം 21.84 കോടിയായി വർധിച്ചതായും കമ്പനി വാർത്താക്കുറിപ്പിൽ വെളിപ്പെടുത്തി.

അതേസമയം, രണ്ടാം പാദ വർഷത്തിൽ കമ്പനി ചുമത്തിയ പിഴയിൽ 26 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2023ലെ രണ്ടാം പാദത്തിൽ 2,91,000 ദിർഹമിൽ 3,65,000 ദിർഹമായാണ് പിഴ വർധിച്ചത്. പൊതു പാർക്കിങ് സ്ഥലത്തെ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് കൂടുതൽ പിഴ ചുമത്തിയത്.

ഈ വർഷം രണ്ടാം പാദത്തിൽ എമിറേറ്റിലെ പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം രണ്ടുലക്ഷം കടന്നിരുന്നു. മൂന്നു ശതമാനമാണ് ഈ രംഗത്തെ വർധന. ഇതോടെ ആകെ പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം 2,40,000 ആയി ഉയർന്നു. രണ്ടാം പാദത്തിൽ മാത്രം 2,900 പുതിയ പാർക്കിങ് സ്ഥലങ്ങളാണ് കമ്പനി കൂട്ടിച്ചേർത്തത്.

Tags:    

Similar News