ഒരു വിസ്മയ മന്ദിരം കൂടി; ലോകത്തിന്‍റെ പട്ടിണിയകറ്റാൻ എൻഡോവ്‌മെന്‍റ് ടവറുമായി ദുബായ്

Update: 2024-03-04 03:19 GMT

ദുബായ് ഷെയ്ഖ് സായിദ് റോഡിൽ യാഥാർഥ്യമാകാൻ പോകുന്ന യുഎഇയിലെ ഏറ്റവും ഉയരം കൂടിയ എൻഡോവ്മെൻറ് ടവറായ '1 ബില്യൻ മീൽസ് എൻഡോവ്മെൻറ്' ടവർ പദ്ധതി യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) - ഹിഷാം അൽ ഖാസിം എന്നിവയുടെ സെക്രട്ടറി ജനറലും വാസൽ അസറ്റ് മാനേജ്മെൻറ് ഗ്രൂപ്പിൻറെ സിഇഒയുമായ മുഹമ്മദ് അൽ ഗർഗാവിയുടെ സന്നിധ്യത്തിലായിരുന്നു അവലോകനം. ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യങ്ങളിലെ വ്യക്തികളെയും ലോകത്തെ ദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇരകൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഈ സംരംഭത്തിൻറെ ലക്ഷ്യം.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് എൻഡോവ്‌മെന്‍റ് ടവറെന്ന് മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. യുഎഇയുടെ മാനുഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന പദ്ധതികളിലൊന്നാണിത്. പ്രീമിയം റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്‍റുകളുടെ സ്ഥാപനം മാനുഷിക, സഹായം, സാമൂഹിക ശ്രമങ്ങൾ എന്നിവ സ്ഥാപനവൽക്കരിക്കുക എന്ന എംബിആർജിഐയുടെ ദൗത്യവുമായി പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ശൃംഖല നൽകുന്നതിനും പോഷകാഹാരക്കുറവും വെല്ലുവിളികളും മറികടക്കാൻ അവരെ സഹായിക്കുന്നതിനും പുതിയ റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്‍റിന്‍റെ വരുമാനം സമർപ്പിക്കും. എംബിആർജിഐ അധഃസ്ഥിതരായ വ്യക്തികൾക്ക് സുരക്ഷിതത്വവും സ്ഥിരതയും നൽകുകയും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും അവരുടെ സമൂഹങ്ങളെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുന്ന സുസ്ഥിര പ്രോജക്ടുകൾ നടപ്പിലാക്കുന്നത് തുടരുന്നതായും അറിയിച്ചു.

നേതൃത്വത്തിന്‍റെ ദർശനങ്ങളുടെയും നിർദ്ദേശങ്ങളുടെയും പിന്തുണയോടെ യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും മാനുഷിക പ്രവർത്തനങ്ങളും ശക്തി പ്രാപിക്കുന്നതായി വാസ്ൽ അസറ്റ് മാനേജ്‌മെന്‍റ് ഗ്രൂപ്പിന്‍റെ സിഇഒ ഹിഷാം അൽ ഖാസിം പറഞ്ഞു. ഇത് അധഃസ്ഥിതരായ ജനങ്ങളെ സഹായിക്കാനും എമിറാത്തി ചാരിറ്റി ഡ്രൈവുകളുടെ വ്യാപനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രാനിരിക്കുന്ന ടവർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ യുഎഇ റെക്കോർഡിനും അതുപോലെ ദുർബലരായ വ്യക്തികളെ പിന്തുണയ്ക്കുന്നതിനും അവരുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായുള്ളതാണ്. ഏറ്റവും മികച്ച വരുമാനം നേടുന്നതിനായി ഏറ്റവും ഉയർന്ന രാജ്യാന്തര നിലവാരമനുസരിച്ച് നിർമ്മിക്കുന്ന എൻഡോവ്‌മെന്‍റ് ടവർ, 1 ബില്യൺ മീൽസ് എൻഡോവ്‌മെന്‍റിന്‍റെ ലക്ഷ്യങ്ങൾക്കും മുൻ റമസാൻ ചാരിറ്റി ഡ്രൈവുകളുടെ വിജയത്തിന്‍റെ വിപുലീകരണത്തിനും ഗണ്യമായ സംഭാവന നൽകും.


Tags:    

Similar News