ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ജന്മദിനം ; ആശംസകൾ അറിയിച്ച് പ്രമുഖർ

Update: 2024-07-16 08:44 GMT

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​യ​റി​യി​ച്ച്​ പ്ര​മു​ഖ​ർ. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ആ​ധു​നി​ക ദു​ബൈ​യു​ടെ വി​ക​സ​ന​ത്തി​ന്​ മു​ന്നി​ൽ ന​ട​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ 75ആം പി​റ​ന്നാ​ൾ.

ദു​ബൈ​യെ ലോ​ക​ത്തി​ന്​ മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന വ്യാ​പാ​ര-​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തി​ൽ ഏ​റ്റ​വും സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വ​മെ​ന്ന നി​ല​യി​ൽ നി​ര​വ​ധി​പേ​രാ​ണ്​ സ്​​നേ​ഹ വാ​യ്പ്പോടെ അ​ദ്ദേ​ഹ​ത്തി​ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ശം​സ നേ​ർ​ന്ന​ത്​. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പി​താ​വി​ന്​ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ വി​ഡി​യോ പ​ങ്കു​വെ​ച്ചാ​ണ്​ ആ​ശം​സ​ക​ള​ർ​പ്പി​ച്ച​ത്.

വി​വി​ധ കാ​ല​ങ്ങ​ളി​ലെ ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര കാ​ണി​ച്ചു​കൊ​ണ്ടാ​ണ്​ ആ​ശം​സ വി​ഡി​യോ​യു​ള്ള​ത്​. ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍റും ദു​ബൈ എ​യ​ർ​പോ​ർ​ട്​​സ്​ ചെ​യ​ർ​മാ​നു​മാ​യ ശൈഖ്​ അഹമ്മദ്​ ബിൻ സഈദ്​ ആൽ മക്​തൂം, ദു​ബൈ ക​ൾ​ച​ർ ചെ​യ​ർ​പേ​ഴ്​​സ​ൻ ല​ത്വീ​ഫ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം തു​ട​ങ്ങി​യ​വ​രും യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​രാ​യ നി​ര​വ​ധി​പേ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും പോ​സ്റ്റ്​ ചെ​യ്തു.

18 വ​ർ​ഷ​മാ​യി ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​മി​റേ​റ്റി​​ന്‍റെ വി​ക​സ​ന​ത്തി​ന്​ ശ​ക്ത​മാ​യ നേ​തൃ​ത്വ​മാ​ണ്​ ന​ൽ​കി​യ​ത്. 1949 ജൂ​ലൈ 15ന്​ ​ദു​ബൈ ക്രീ​ക്കി​ന്​ സ​മീ​പം അ​ൽ ഷി​ന്ദ​ഗ​യി​ലെ ആ​ൽ മ​ക്​​തൂം കു​ടും​ബ​ത്തി​ൽ മു​ൻ ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മ​ക​നാ​യാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ജ​നി​ച്ച​ത്.

1968ൽ ​ബ്രി​ട്ട​നി​ലെ പ​ഠ​ന​ത്തി​നു​ ശേ​ഷ​മാ​ണ്​ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല വ​ഹി​ച്ചു​തു​ട​ങ്ങി​യ​ത്. ദു​ബൈ പൊ​ലീ​സി​ന്‍റെ​യും പൊ​തു സു​ര​ക്ഷ​യു​ടെ​യും ത​ല​വ​നാ​യാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട്​ യു.​എ.​ഇ സ്ഥാ​പി​ത​മാ​യ​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യി. ക​ഴി​ഞ്ഞ ദി​വ​സം ശൈ​ഖ്​ ഹം​ദാ​നെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി നി​യ​മി​ക്കു​ന്ന​തു​വ​രെ 53 വ​ർ​ഷം ചു​മ​ത​ല​യി​ൽ തു​ട​ർ​ന്നു.

ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​നും ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂ​മും യു.​എ.​ഇ​യു​ടെ സ്ഥാ​പ​ന​ത്തി​ന്​ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​ന്ന ഘ​ട്ട​ത്തി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. പി​ന്നീ​ട്​ യു.​എ.​ഇ​യു​ടെ വ​ള​ർ​ച്ച​യു​ടെ ഓ​രോ പ​ട​വു​ക​ളി​ലും നേ​തൃ​ത്വം ന​ൽ​കാ​ൻ സാ​ധി​ച്ചു. ദു​ബൈ​യു​ടെ എ​ല്ലാ വ​മ്പ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കു പി​ന്നി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യൊ​പ്പു​ണ്ട്​ എ​ന്ന്​ കാ​ണാ​നാ​കും.

Tags:    

Similar News