ഇരട്ടക്കുട്ടികൾക്കൊപ്പം ബീച്ചിൽ ഉല്ലസിച്ച് ശൈഖ് ഹംദാൻ

Update: 2023-06-03 05:04 GMT

ഇരട്ടക്കുട്ടികൾക്കൊപ്പം ബീച്ചിൽ ഉല്ലസിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഹംദാൻറെ മക്കളായ ശൈഖക്കും റാശിദിനുമൊപ്പം ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങൾ ശൈഖ് ഹംദാൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

മറ്റു കുടുംബാംഗങ്ങളെയും ചിത്രത്തിൽ കാണാം. പോസ്റ്റ് ചെയ്തതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ലക്ഷത്തിന് മുകളിൽ ലൈക്കാണ് പോസ്റ്റിന് എത്തിയത്. 15 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള പേജാണ് ശൈഖ് ഹംദാൻറേത്. കുടുംബാംഗങ്ങളോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം വൈറലാകാറുണ്ട്.

Tags:    

Similar News