കാണാമറയത്തെ സമുദ്രപേടകം; കാണാതായ അഞ്ച് യാത്രികരുടെ സുരക്ഷിത തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നുവെന്ന് ദുബായ് കിരീടാവകാശി ഷേഖ് ഹംദാൻ

Update: 2023-06-21 07:34 GMT

അറ്റ്ലാൻറിക് സമുദ്രത്തിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയി കാണാതെയായ അഞ്ച് യാത്രക്കാരും സുരക്ഷിതമായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നതായി ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു.

"ഈ പ്രതിസന്ധിഘട്ടത്തിൽ തൽസമയം വിവരങ്ങൾക്കായും ശുഭ വിവരങ്ങൾക്ക് വേണ്ടിയും ഞങ്ങൾ കാത്തിരിക്കുന്നു അവരുടെ കുടുംബാങ്ങൾക്കൊപ്പം പ്രാർത്ഥനകളിൽ ഞങ്ങളും ചേരുന്നു"  ഷേക്ക് ഹംദാൻ ട്വീറ്റ് ചെയ്തു.  ഈ ഞായറാഴ്ചയാണ് ദുബായ് കിരീടാവകാശി ട്വീറ്റ് ചെയ്തത്. 

അതേസമയം ടൈറ്റാനിക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണാൻ 5 വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പലിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മുങ്ങിക്കപ്പൽ അപ്രത്യക്ഷമായിട്ട് രണ്ട് ദിവസം പിന്നിട്ടു. ഇനി 30 മണിക്കൂർ കൂടി പിടിച്ചുനിൽക്കാനുള്ള ഓക്‌സിജൻ മാത്രമേ മുങ്ങിക്കപ്പലിലുള്ളൂ. യു.എസ്-കാനഡ നാവികസേനകളുടെയും സ്വകാര്യ ഏജൻസികളുടെയും നേതൃത്വത്തിൽ ഊർജിതമായ തെരച്ചിൽ തുടരുകയാണ്. ടൈറ്റൻ എന്ന് പേരിട്ടിരിക്കുന്ന 21 അടി നീളമുള്ള മുങ്ങിക്കപ്പൽ ഞായറാഴ്ചയാണ് അപ്രത്യക്ഷമാകുന്നത്.

Tags:    

Similar News