അന്താരാഷ്ട്ര ബ്രാൻഡിൻ്റെ വ്യാജ ഉൽപന്നങ്ങളുടെ വിൽപന ; പിടികൂടി റാസൽഖൈമ പൊലീസ്

Update: 2024-08-22 07:58 GMT

അ​ന്താ​രാ​ഷ്ട്ര ബ്രാ​ന്‍ഡ് വ്യാ​പാ​ര മു​ദ്ര​ക​ളു​ള്ള വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. 2.3 കോ​ടി ദി​ര്‍ഹം വി​പ​ണി മൂ​ല്യം വ​രു​ന്ന 6,50,468 വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍സ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി. ​അ​ഹ​മ്മ​ദ് സെ​യ്ദ് മ​ന്‍സൂ​ര്‍ പ​റ​ഞ്ഞു.

റാ​ക് പൊ​ലീ​സ് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും സാ​മ്പ​ത്തി​ക വി​ക​സ​ന​വ​കു​പ്പ് വാ​ണി​ജ്യ-​നി​യ​ന്ത്ര​ണ സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​റ​ബ് പൗ​ര​ത്വ​മു​ള്ള മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യും ചെ​യ്തു. കോ​സ്മെ​റ്റി​ക്സ്, ആ​ക്സ​സ​റി​ക​ള്‍ എ​ന്നി​വ​യ​ട​ക്കം വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

റാ​സ​ല്‍ഖൈ​മ​യി​ലെ ഒ​രു പ്ര​ദേ​ശ​ത്ത് അ​സാ​ധാ​ര​ണ​മാ​യ നി​ല​യി​ൽ ര​ണ്ടു വെ​യ​ര്‍ ഹൗ​സു​ക​ളു​ണ്ടെ​ന്ന് കാ​ണി​ച്ച് സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ല്‍നി​ന്ന് ക​ത്ത് ല​ഭി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍സ് ആ​ൻ​ഡ് ഇ​ന്‍വെ​സ്റ്റി​ഗേ​റ്റി​വ് അ​ഫ​യേ​ഴ്സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഉ​മ​ര്‍ അ​ല്‍ ഔ​ദ് അ​ല്‍ ത​നൈ​ജി പ​റ​ഞ്ഞു.

വെ​യ​ര്‍ഹൗ​സു​ക​ള്‍ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മു​ദ്ര​യു​ള്ള ബ്രാ​ന്‍ഡ​ഡ് വ്യാ​ജ​വ​സ്തു​ക്ക​ള്‍ സം​ഭ​രി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​രു വ​കു​പ്പു​ക​ളി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി സം​യു​ക്ത ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷ​ണം ന​ട​ത്തി.

സം​ശ​യാ​സ്പ​ദ രീ​തി​യി​ല്‍ ലോ​ഡി​ങ്, സ്റ്റോ​റേ​ജ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ട്ട റാ​ക് പൊ​ലീ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ല്‍നി​ന്ന് അ​നു​മ​തി നേ​ടി വെ​യ​ര്‍ഹൗ​സു​ക​ള്‍ റെ​യ്ഡ് ചെ​യ്യു​ക​യും വ്യാ​ജ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ള്‍ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ വെ​യ​ര്‍ഹൗ​സി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ല്‍ ഔ​ദ് വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്ര​ത്തി​ന്‍റെ​യും രാ​ജ്യ​നി​വാ​സി​ക​ളു​ടെ​യും സു​ര​ക്ഷ​ക്ക് റാ​ക് പൊ​ലീ​സ് മു​ഴു​സ​മ​യ​വും ജാ​ഗ​രൂ​ക​രാ​ണെ​ന്ന് ബ്രി. ​അ​ഹ​മ്മ​ദ് സെ​യ്ദ് മ​ന്‍സൂ​ര്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​വ​ർ​ക്കും സ​മൂ​ഹ​സു​ര​ക്ഷ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ക്കു​മെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍മി​പ്പി​ച്ചു.

Tags:    

Similar News