എലിസബത്ത് രാജ്ഞി ഉപയോഗിച്ച ആഢംബര വാഹനം റേഞ്ച് റോവർ ദുബൈയിലേക്ക് എത്തുന്നു

Update: 2024-04-02 07:23 GMT

ബ്രി​ട്ട​നി​ൽ എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​മാ​യ റേ​ഞ്ച്​ റോ​വ​റി​ന്‍റെ എ​സ്.​ഡി.​വി8 ഓ​ട്ടോ ബ​യോ​ഗ്രാ​ഫി എ​ൽ.​ഡ​ബ്ല്യൂ.​ബി​ ദു​ബൈ​യിലേക്ക് എ​ത്തു​ന്നു​. യു.​എ.​ഇ​യി​ൽ വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ പ​ഠ​നം ന​ട​ത്തു​ന്ന ച​രി​ത്ര​കാ​ര​നാ​യ മു​ഹ​മ്മ​ദ് ലു​ഖ്മാ​ൻ അ​ലി ഖാ​നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ 2016 മോ​ഡ​ൽ വാ​ഹ​ന​ത്തെ ബ്രി​ട്ട​ൻ ലേ​ല​ത്തി​ൽ വെ​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ യൊ​ഹാ​ൻ പൂ​ന​വാ​ല​യാ​ണ്​ വാ​ഹ​ന​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ദ്ദേ​ഹം വാ​ഹ​നം ഉ​ട​ൻ യു.​എ.​ഇ​യി​ലെ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​​ന്നു​വെ​ന്നാ​ണ്​ മു​ഹ​മ്മ​ദ്​ ലു​ഖ്​​മാ​ൻ അ​ലി ഖാ​ൻ പ​റ​യു​ന്ന​ത്.

പ​ല​രീ​തി​യി​ൽ ലോ​ക പ്ര​ശ​സ്ത​മാ​ണ് ഈ ​കാ​ർ. 2016ൽ ​യു.​കെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മു​ൻ യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ബ​റാ​ക്​ ഒ​ബാ​മ​യും ഭാ​ര്യ മി​ഷേ​ൽ ഒ​ബാ​മ​യും ഉ​പ​യോ​ഗി​ച്ച​ത്​ ഈ ​കാ​റാ​യി​രു​ന്നു. പു​റം രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ൾ യു.​എ​സ്​ പ്ര​സി​ഡ​ന്‍റു​മാ​ർ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണ്. ‘ദി ​ബീ​സ്റ്റ്​’ എ​ന്ന പേ​രു​ള്ള ക​വ​ചി​ത വാ​ഹ​ന​മാ​ണ്​ ഇ​വ​ർ ഉ​പ​യോ​ഗി​ക്കാ​റ്. എ​ന്നാ​ൽ, അ​ന്ന്​ വി​ൻ​ഡ്​​സ​ർ കാ​സി​ലി​ന്‍റെ നി​ര​ത്തി​ൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്​ എ​ഡ്വി​ൻ​ബ​ർ​ഗ്​ ഡ്യൂ​ക്കാ​യി​രു​ന്ന പ്രി​ൻ​സ്​ ഫി​ലി​പ്പാ​യി​രു​ന്നു. മു​ൻ സീ​റ്റി​ൽ ഒ​ബാ​മ​യും പി​ൻ​സീ​റ്റി​ൽ എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി​യും മി​ഷേ​ൽ ഒ​ബാ​മ​യും ഇ​രി​ക്കു​ന്ന വി​ഡി​യോ അ​ന്ന്​ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി​ക്കാ​യി പ്ര​​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത കാ​റാ​ണി​ത്. ​

ര​ഹ​സ്യ ലൈ​റ്റ്​ സം​വി​ധാ​നം, പൊ​ലീ​സ്​ എ​മ​ർ​ജ​ൻ​സി ലൈ​റ്റി​ങ്, രാ​ജ്ഞി​ക്ക്​ വാ​ഹ​ന​ത്തി​ൽ ക​യ​റാ​നാ​യി ഇ​രു​ഭാ​ഗ​ത്തും പ്ര​ത്യേ​കം ഘ​ടി​പ്പി​ച്ച കൈ​പ്പി​ടി​ക​ൾ, പ്ര​ത്യേ​ക പ​ടി​ക​ൾ തു​ട​ങ്ങി സു​ര​ക്ഷ​ക്കാ​യി ഏ​റെ ഫീ​ച്ച​റു​ക​ൾ ഇ​തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്​ ക​മ്പ​നി.

14 ല​ക്ഷം ദി​ർ​ഹ​മി​നാ​ണ്​ കാ​ർ പൂ​ന​വാ​ല സ്വ​ന്ത​മാ​ക്കി​യ​ത്. രാ​ജ്ഞി ഉ​പ​യോ​ഗി​ച്ച ഒ.​യു16 എ​ക്സ്.​വി.​എ​ച്ച്​ ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴും വാ​ഹ​ന​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​ത്.

Tags:    

Similar News