റാസ് അൽ ഖൈമ: ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി
ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പ് മുൻനിർത്തിയുള്ള ഇത്തരം പരസ്യങ്ങൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്താനും പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പ് പരസ്യങ്ങളിൽ ആകൃഷ്ടരായി ജോലിയ്ക്ക് അപേക്ഷിക്കുന്ന വ്യക്തികൾ അനധികൃത പണമിടപാടുകളിൽ പെടുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കുകയും, മറ്റു അക്കൗണ്ടുകളിലേക്ക് അവ ട്രാൻസ്ഫർ ചെയ്യുന്നതുമായ പ്രവർത്തികൾ ചെയ്യുന്ന തൊഴിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് ഇത്തരം ജോലികൾക്ക് അപേക്ഷിക്കുന്നവരെക്കൊണ്ട് തട്ടിപ്പ് സംഘം അനധികൃത പണമിടപാടുകൾ നടത്തുന്നത്. തട്ടിപ്പ് സംഘങ്ങളുടെ വലയിൽ കുടുങ്ങുന്ന ഇത്തരം വ്യക്തികൾ ഇത്തരം ഇടപാടുകൾക്ക് നിയമവിരുദ്ധമായ പണമാണ് ഉപയോഗിക്കുന്നതെന്ന് അറിയാതെ അവ നടത്തുകയും, വഞ്ചിതരാകുകയും ചെയ്യുന്നതായി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം തൊഴിൽ പരസ്യങ്ങൾ തള്ളിക്കളയാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പിന് ഇരയാകുന്നവർ ആ വിവരം ഇടാൻ തന്നെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്.
احذر من وجود عمليات احتيال جديدة من خلال إعلانات وظائف وهمية ( عبر برامج التواصل الاجتماعي ) pic.twitter.com/1QJkyOnCZF
— شرطة رأس الخيمة (@rakpoliceghq) May 24, 2024