യുഎഇയിൽ ഇന്നും മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ പഠനം

Update: 2024-02-12 10:59 GMT

യുഎഇയുടെ വിവിധ ഇടങ്ങളിൽ ഇന്നും ശക്തമായ മഴ. ഇന്നലത്തേതിന് സമാനമായി ഇന്നും ശക്തമായ മഴയാണ് വിവിധ എമിറേറ്റുകളിൽ പെയ്തത്. അൽ ഐനിൽ ആലിപ്പഴ വർഷവും ഉണ്ടായി. ചൊവ്വാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ, യൂ​നി​വേ​ഴ്സി​റ്റി, ന​ഴ്സ​റി ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ള​ജ് ആ​ൻ​ഡ് ഹ്യൂ​മ​ൻ ഡെ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി​യും (കെ.​എ​ച്ച്.​ഡി.​എ) പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ യൂ​നി​വേ​ഴ്സി​റ്റി​ക​ൾ ഓ​രോ മേ​ഖ​ല​യി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും പ​ഠ​ന ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് തീ​രു​മാ​നം എ​ടു​ക്ക​ണം. അ​ജ്മാ​ൻ വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി എ​മി​റേ​റ്റി​ൽ എ​ല്ലാ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റാ​സ​ൽ​ഖൈ​മ​യി​ലെ പ്ര​ദേ​ശി​ക അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി തു​ട​ർ​ച്ച​യാ​യി യോ​ഗം ചേ​രു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച​വ​രെ ചി​ല മേ​ഖ​ല​ക​ളി​ൽ മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​ക്കും ആ​ലി​പ്പ​ഴ വീ​ഴ്ച​ക്കും സാ​ധ്യ​ത ഉ​ണ്ടെ​ന്ന് നേ​ര​ത്തെ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​തേ​സ​മ​യം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ നേ​രി​ടാ​ൻ രാ​ജ്യം സു​സ​ജ്ജ​മാ​ണെ​ന്നും എ​ൻ.​സി.​ഇ.​എം അ​റി​യി​ച്ചു. ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ക്കു​ന്ന സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ട് അ​ധി​കാ​രി​ക​ൾ നി​ർ​ദേ​ശി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

ജ​ല ക​നാ​ലു​ക​ൾ, വെ​ള്ള​പ്പൊ​ക്കം സാ​ധ്യ​ത​യു​ള്ള വ​ഴി​ക​ൾ, വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം. ചി​ല സ്കൂ​ളു​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ചി​ല ഇ​ന്റേ​ണ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും. ദു​ബൈ, അ​ബൂ​ദ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പ​രി​ധി പൊ​ലീ​സ് കു​റ​ച്ചി​ട്ടു​ണ്ട്. ക​ച്ച​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​രു​തെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പു​ണ്ട്. മ​ഴ​യെ തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ൽ പാ​ർ​ക്കു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. വാ​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ളു​മാ​യി വാ​ദി​ക​ൾ​ക്ക് സ​മീ​പം നി​ൽ​ക്കു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്.

Tags:    

Similar News