വിവിധ തൊഴിൽ മേഖലയിലെ വിദഗ്ധർക്ക് ഗോൾഡൻ വിസ ലഭിക്കാൻ എളുപ്പം. വിസ അപേക്ഷിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ ഉള്ളതിനാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കഴിയും. പ്രഫഷനൽ വിഭാഗത്തിൽ ഗോൾഡൻ വിസ ലഭിക്കുന്നതിനായി കൂടുതൽ പേർ അപേക്ഷിക്കുന്നുണ്ട്.
വിവിര സാങ്കേതിക വിദഗ്ധർ, ഡിജിറ്റൽ സേവന വിദഗ്ധർ, ഹോസ്പ്പിറ്റാലിറ്റി പ്രഫഷനുകൾ എന്നിവരാണ് ഗോൾഡൻ വിസക്കായി കൂടുതലായി അപേക്ഷിച്ചവർ. എമിറേറ്റ്‌സ് ഐഡി, ഹെൽത്ത് ഇൻഷുറൻസ് കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സാലറി സർട്ടിഫിക്കറ്റ്, തൊഴിൽകരാർ എന്നിവയാണ് വിസ ലഭിക്കുന്നതിന് വേണ്ടി സമർപ്പിക്കേണ്ട രേഖകൾ . 5 വർഷത്തെ പ്രവൃത്തി പരിചയം ജോലിയിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.