സ്വകാര്യ സ്‌കൂളുകൾ 28 ന് തുറക്കും; ദുബൈ കെഎച്ച്ഡിഎ അക്കാദമിക കലണ്ടർ പുറത്തിറക്കി

Update: 2023-08-11 06:28 GMT

ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾ വേനലവധി കഴിഞ്ഞ് ഈമാസം 28 ന് തുറക്കുമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെ എച്ച് ഡി എ അറിയിച്ചു. ദുബൈയിലെ ചില സ്വകാര്യ സ്‌കുളുകൾ അവധി കഴിഞ്ഞ് സെപ്റ്റംബറിലാണ് തുറന്നിരുന്നത്. പുതിയ അക്കാദമിക് കലണ്ടറും കെ എച്ച് ഡി എ ഇതോടൊപ്പം പുറത്തിറക്കി.

പുതിയ അക്കാദമിക വർഷത്തിനായി ദുബൈയിലെ സ്‌കൂളുകൾ ആഗസ്റ്റ് 28 ന് തുറക്കുമെങ്കിലും ഏപ്രിലിലും, സെപ്തംബറിലും അക്കാദമിക വർഷം ആരംഭിക്കുന്ന സ്‌കൂളുകൾക്ക് ഇക്കാര്യത്തിൽ നേരിയ വ്യത്യാസങ്ങൾ അനുവദിക്കുമെന്ന് കെ എച്ച് ഡി എ വ്യക്തമാക്കി. പുതിയ കലണ്ടർ പ്രകാരം ശൈത്യകാല അവധി ഡിസംബർ 9 ന് ആരംഭിക്കും. അവധി കഴിഞ്ഞ് ജനുവരി രണ്ടിന് സ്‌കൂളുകൾ തുറക്കും. വസന്തകാല അവധി മാർച്ച് 25ന് ആരംഭിക്കും. അവധി കഴിഞ്ഞ് ഏപ്രിൽ 15ന് സ്‌കൂളുകൾ തുറക്കും. ജൂൺ 28 ഓടെയാണ് അക്കാദമിക വർഷം അവസാനിക്കും.

ഏപ്രിലിൽ അക്കാദമിക് ഇയർ തുടങ്ങുന്ന സ്‌കൂളുകളിൽ വേനലവധി കഴിഞ്ഞ് ആഗസ്റ്റ് 28ന് തന്നെ അധ്യയനം ആരംഭിക്കും. ശൈത്യകാല അവധിയും മറ്റു സ്‌കൂളുകൾക്ക് സമാനമാണ്. എന്നാൽ അക്കാദമിക് വർഷത്തിൻറെ അവസാനം മാർച്ചിലായിരിക്കും.

Tags:    

Similar News