കോപ്​28 സംഘാടകർക്ക്​ പ്രസിഡന്‍റിന്‍റെ ആദരം

Update: 2024-02-29 05:51 GMT

യു.​എ.​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ്​28 വി​ജ​യ​ക​ര​മാ​ക്കി​യ സം​ഘാ​ട​ക​ർ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ വി​വി​ധ ബ​ഹു​മ​തി​ക​ൾ സ​മ്മാ​നി​ച്ചു. ഓ​ഡ​ർ ഓ​ഫ്​ സാ​യി​ദ്, ഓ​ഡ​ർ ഓ​ഫ്​ യൂ​നി​യ​ൻ, ഫ​സ്റ്റ്​ ക്ലാ​സ്​ ഓ​ഡ​ർ ഓ​ഫ്​ സാ​യി​ദ്​ 11 എ​ന്നീ ബ​ഹു​മ​തി​ക​ളാ​ണ്​ സ​മ്മാ​നി​ച്ച​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​​ ഓ​ഡ​ർ ഓ​ഫ്​ സാ​യി​ദ്​ ബ​ഹു​മ​തി.

അ​ബൂ​ദ​ബി​യു​ടെ ഉ​പ ഭ​ര​ണാ​ധി​കാ​രി​യും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും ദു​ബൈ ​ഒ​ന്നാം ഉ​പ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും കോ​പ്​ 28 ഒ​രു​ക്ക​ങ്ങ​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഉ​ന്ന​ത ത​ല ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, സ​ലാ​മ ബി​ൻ​ത്​ ഹം​ദാ​ൻ ആ​ൽ ന​ഹ്​​യാ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ മ​റി​യം ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്.

കോ​പ്​28 പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യ നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ മ​ന്ത്രി​യു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്മ​ദ്​ അ​ൽ ജാ​ബി​ർ, പ്രോ​ട്ടോ​കോ​ൾ ആ​ൻ​ഡ്​ സ്​​ട്രാ​റ്റ​ജി​ക്​ ന​റേ​റ്റി​വ്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ജു​നൈ​ബി എ​ന്നി​വ​ർ​ക്കാ​ണ്​ ഓ​ഡ​ർ ഓ​ഫ്​ യൂ​നി​യ​ൻ ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്. കോ​പ്​28​ലെ സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ​ക്കാ​ണ്​ ഫ​സ്റ്റ്​ ക്ലാ​സ്​ ഓ​ഡ​ർ ഓ​ഫ്​ സാ​യി​ദ്​11 ബ​ഹു​മ​തി ന​ൽ​കി​യ​ത്. അ​ബൂ​ദ​ബി എ​ർ​ത്ത്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ നേ​രി​ട്ടാ​ണ്​ ബ​ഹു​മ​തി​ക​ൾ കൈ​മാ​റി​യ​ത്. കോ​പ്​28​ന്‍റെ വി​ജ​യ​ത്തി​ൽ എ​ല്ലാ​വ​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Tags:    

Similar News