പാർക്കിൻ ഐ.പി.ഒ: ഓഹരി വില നിശ്ചയിച്ചു

Update: 2024-03-06 08:52 GMT

പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​ഒ) പ്ര​ഖ്യാ​പി​ച്ച പാ​ർ​ക്കി​ൻ അ​ടി​സ്ഥാ​ന ഓ​ഹ​രി വി​ല പു​റ​ത്തു​വി​ട്ടു. ര​ണ്ടി​നും 2.10 ദി​ർ​ഹ​ത്തി​നു​മി ട​യി​ലാ​ണ്​ ഓ​ഹ​രി വി​ല. ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്ക്​ മാ​ർ​ച്ച്​ 12 വ​രെ ഓ​ഹ​രി​ക​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ നി​ക്ഷേ​പ​ക​ർ​ക്ക്​ 13വ​രെ​യും ഓ​ഹ​രി ല​ഭി​ക്കും. മാ​ർ​ച്ച്​ 21ന് ​ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ​ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ്​ ചെ​യ്യും. ഫെ​​ബ്രു​വ​രി 27ന്​ ​പ്ര​ഖ്യാ​പി​ച്ച ഐ.​പി.​ഒ​യി​ലൂ​ടെ 157 കോ​ടി ദി​ർ​ഹം സ​മാ​ഹ​രി​ക്കു​ക​യാ​ണ്​ ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ്​​ ബ്ലൂം​ബ​ർ​ഗ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്.

24.99 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ്​ ക​മ്പ​നി ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ വി​റ്റ​ഴി​ക്കു​ക. അ​താ​യ​ത്​ 74.97 കോ​ടി ഓ​ഹ​രി​ക​ൾ നി​ക്ഷേ​പ​ക​രി​ലെ​ത്തും. ഇ​തി​ൽ അ​ഞ്ചു ശ​ത​മാ​നം എ​മി​റേ​റ്റ്​​സ്​ ഇ​ൻ​വെ​സ്റ്റ്​ അ​തോ​റി​റ്റി​ക്കും അ​ഞ്ചു ശ​ത​മാ​നം പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ്രാ​ദേ​ശി​ക സൈ​നി​ക​ർ​ക്കാ​യു​ള്ള​ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ഫ​ണ്ടി​നു​മാ​യി റി​സ​ർ​വ്​ ചെ​യ്തി​ട്ടു​ണ്ട്.

ദു​ബൈ ന​ഗ​ര​ത്തി​ലെ മി​ക്ക പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സ്​​ഥ​ല​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​ത്​ പാ​ർ​ക്കി​നാ​ണ്​. ക​മ്പ​നി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 90ശ​ത​മാ​നം തെ​രു​വു​ക​ളി​ലെ​യും അ​ല്ലാ​ത്ത​തു​മാ​യ പാ​ർ​ക്കി​ങ്​ ക​മ്പ​നി​ക്ക്​ കീ​ഴി​ലാ​ണു​ള്ള​ത്. 85 സ്ഥ​ല​ങ്ങ​ളി​ലാ​യി 1.75ല​ക്ഷം പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ ക​മ്പ​നി​ക്ക്​ കീ​ഴി​ലു​ണ്ട്. ഇ​തി​ന്​ പു​റ​മെ, എ​ഴ്​ ഡെ​വ​ല​പ്പ​ർ​മാ​രു​ടെ കീ​ഴി​ലെ 18,000പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളും ക​മ്പ​നി ഓ​പ​റേ​റ്റ്​ ചെ​യ്യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പാ​ർ​ക്കി​നി​ന്‍റെ വ​രു​മാ​നം 13.5ശ​ത​മാ​നം മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ർ​ധി​ച്ചി​രു​ന്നു. 2023 ഡി​സം​ബ​ർ 31വ​രെ​യു​ള്ള വ​രു​മാ​നം 77.94കോ​ടി​യാ​ണ്​ ക​ണ​ക്കാ​ക്കി​യ​ത്.

Tags:    

Similar News