പ്രാഥമിക ഓഹരി വിൽപന (ഐ.പി.എ)ക്ക് ശേഷം ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ നടന്ന ആദ്യദിന വ്യാപാരത്തിൽ പാർകിൻ ഓഹരി വിലയിൽ വൻ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ച് നിമിഷങ്ങൾക്കകം ഓഹരി വില 30.47 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.
2.1 ദിർഹമായിരുന്നു പാർകിൻ ഓഹരിയുടെ അടിസ്ഥാന വില. ഇടപാടിന്റെ ആദ്യ ദിനം ഇത് 2.74 ദിർഹമായാണ് വർധിച്ചത്. ഇടപാട് ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ 133.88 ദശലക്ഷം മൂല്യം വരുന്ന 49.18 ദശലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ദുബൈ സർക്കാറിന്റെ പിന്തുണയുള്ള കമ്പനിയായ പാർകിൻ ഐ.പി.ഒയിലൂടെ 160 കോടി ദിർഹമാണ് പൊതു വിപണിയിൽനിന്ന് സമാഹരിച്ചത്. 63,000 ചെറുകിട നിക്ഷേപകർ ഉൾപ്പെടെ വിപണിയിൽനിന്ന് പാർകിൻ ഓഹരികൾക്ക് വൻ ഡിമാന്റ് ലഭിച്ചിരുന്നു.
ചെറുകിട നിക്ഷേപകരുടെ പിന്തുണയിൽ വരും ദിവസങ്ങളിലും പാർകിൻ ഓഹരികൾക്ക് വില ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. 2024ൽ യു.എ.ഇയിൽ ആദ്യമായി ഐ.പി.എ പ്രഖ്യാപിച്ച സ്ഥാപനമാണ് പാർക്കിൻ. 24.99 ശതമാനം ഓഹരികളാണ് കമ്പനി വിറ്റഴിച്ചത്.