ദുബൈയിൽ ഭക്ഷണം എത്തിക്കാൻ ഇനി ഡ്രോണുകളും; പദ്ധതി അടുത്ത വർഷം ആദ്യം മുതൽ

Update: 2023-10-17 10:18 GMT

ദുബൈയിൽ ഇനി മുതൽ ഡ്രോണുകളിലും ഭക്ഷണമെത്തും.പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ഇ​തി​നാ​യി ഡ്രോ​ണു​ക​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​നു​ള്ള വ്യോ​മ റൂ​ട്ടു​ക​ളും ലാ​ൻ​ഡി​ങ്​ കേ​ന്ദ്ര​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ക​യാ​ണ്. ​വ്യോ​മ​ഗ​താ​ഗ​ത വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന്​ കോ​ർ​പ​റേ​റ്റ്​ സ​പ്പോ​ർ​ട്ട്​ സ​ർ​വീ​സ​സ്​ സെ​ക്ട​ർ സി.​ഇ.​ഒ വി​സാം ലൂ​ത്ത്​ പ​റ​ഞ്ഞു. ഇ​തി​നാ​യി ദു​ബൈ​യി​ൽ എ​യ​ർ​സ്​​പേ​സ്​ 3 ഡി ​സോ​ണി​ങ്​ ന​ട​ത്തു​ക​യും വ്യോ​മ​പാ​ത​ക​ൾ നി​ർ​ണ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഡ്രോ​ണു​ക​ളു​ടെ പ​ല​കോ​ണു​ക​ളി​ൽ​ നി​ന്നു​ള്ള ഉ​പ​യോ​ഗം ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. ദു​ബൈ ഹൊ​റി​സോ​ൺ സി​സ്റ്റം എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി ദു​ബൈ ഡി​ജി​റ്റ​ൽ ട്വി​ൻ സം​രം​ഭ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​ണ്. ഈ ​സം​രം​ഭം ദു​ബൈ​യു​ടെ കൃ​ത്യ​മാ​യ ഡി​ജി​റ്റ​ൽ പ​ക​ർ​പ്പ് സൃ​ഷ്ടി​ക്കും. ദു​ബൈ​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ, ഭൂ​പ്ര​കൃ​തി, വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ടു ഡി, ​ത്രി​ഡി മാ​പ്പു​ക​ളാ​യി​രി​ക്കും ഇ​വ നി​ർ​മി​ക്കു​ക. ഡ്രോ​ണു​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ത​ട​സ്സ​മി​ല്ലാ​ത്ത സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ത്​ സ​ഹാ​യ​ക​മാ​വും.

ഡ്രോ​ൺ പ​റ​ത്താ​ൻ ക​ഴി​യു​ന്ന ഇ​ട​ങ്ങ​ളും ക​ഴി​യാ​ത്ത ഇ​ട​ങ്ങ​ളും​ നി​ർ​ണ​യി​ക്കാ​ൻ ത്രീ​ഡി മാ​പ്പി​ങ്​​ സ​ഹാ​യ​ക​മാ​വു​മെ​ന്ന്​ ജി​യോ​ഗ്രാ​ഫി​ക്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം​സ്​ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ മെ​യ്ത അ​ൽ നു​​ഐ​മി പ​റ​ഞ്ഞു. മാ​പ്പി​ങ്​ പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ മ​റ്റ്​ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും ഡ്രോ​ൺ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. അ​തേ​സ​മ​യം, കെ​ട്ടി​ട​ നി​ർ​മാ​ണ​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഡ്രോ​ണു​ക​ളും നി​ർ​മി​ത​ബു​ദ്ധി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​​മെ​ന്ന്​ മെ​യ്ത അ​ൽ നു​ഐ​മി പ​റ​ഞ്ഞു. എ​സി​യു​ടെ ത​ക​രാ​ർ, ബി​ൽ​ഡി​ങ്​ കോ​ഡു​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നി​റം ന​ൽ​കു​ക എ​ന്നീ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ള്ള ഡ്രോ​ണു​ക​ൾ​ക്ക്​ ക​ഴി​യും. 

Tags:    

Similar News