ഷാർജ എമിറേറ്റിൽ പുതിയ ടെക്നോളജി ഫ്രീ സോൺ ; ഉത്തരവ് പുറത്തിറക്കി ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി

Update: 2024-07-02 07:55 GMT

ഷാർജ എ​മി​റേ​റ്റി​ൽ പു​തി​യ ടെ​ക്​​നോ​ള​ജി ഫ്രീ ​സോ​ൺ സ്ഥാ​പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി.

ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജീ​സ്​ ഫ്രീ ​സോ​ൺ (കോം​ടെ​ക്) എ​ന്നു​പേ​രി​ട്ട സം​രം​ഭം ക​ൽ​ബ സി​റ്റി​യി​ലാ​ണ്​ സ്ഥാ​പി​ക്കു​ന്ന​ത്. ഷാ​ർ​ജ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജീ​സ്​ അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ലാ​ണ്​ ഫ്രീ​സോ​ൺ ​പ്ര​വ​ർ​ത്തി​ക്കു​ക. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബി​സി​ന​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ എ​മി​റേ​റ്റ്​ ചു​മ​ത്തു​ന്ന നി​കു​തി​യി​ൽ ഇ​ള​വ്​ ന​ൽ​കും.

കൂ​ടാ​തെ, ഉ​പ​ഭോ​ഗ തീ​രു​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്രാ​ദേ​ശി​ക നി​കു​തി​ക​ളി​ൽ നി​ന്നും ഫീ​സി​ൽ നി​ന്നും ഫ്രീ ​സോ​ണി​നെ ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഭാ​വി സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ആ​ശ​യ​വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, എ​ല്ലാ​ത്ത​രം ഡേ​റ്റ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു ആ​ഗോ​ള ഹ​ബ്ബാ​യി ഷാ​ർ​ജ​യെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഈ ​മാ​സം ആ​ദ്യ​ത്തി​ലാ​ണ്​ ഷാ​ർ​ജ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജീ​സ്​ അ​തോ​റി​റ്റി സ്ഥാ​പി​ത​ മാ​യ​ത്.

ഫ്രീ ​സോ​ണി​നാ​യി ഒ​രു ഡ​യ​റ​ക്ട​റെ​യും സം​ഘ​ട​ന ഘ​ട​ന അ​നു​സ​രി​ച്ച് മ​തി​യാ​യ ജീ​വ​ന​ക്കാ​രെ​യും വി​ദ​ഗ്ധ​രെ​യും നി​യ​മി​ക്കു​ക​യും ചെ​യ്യും. സോ​ണി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ഡ​യ​റ​ക്ട​ർ​ക്കു​ണ്ടാ​കും. സോ​ണി​ന് സ​മ​ഗ്ര​മാ​യ ഒ​രു ന​യം രൂ​പ​വ​ത്ക​രി​ക്കു​ക​യും കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി രാ​ഷ്ട്ര​പ​തി​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ക, സോ​ണി​ന്‍റെ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും പ്രോ​ജ​ക്ടു​ക​ളു​ടെ​യും നി​ർ​വ​ഹ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക, സോ​ണി​ലും അ​തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ക തു​ട​ങ്ങി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഡ​യ​റ​ക്ട​ർ​ക്കു​ണ്ടാ​കും.

Tags:    

Similar News