വാഹനങ്ങളിൽ പുതിയ 'എമർജൻസി കാൾ' സംവിധാനം ; അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

Update: 2024-07-11 07:23 GMT

വാ​ഹ​ന​ങ്ങ​ളി​ൽ പു​തി​യ ‘എ​മ​ർ​ജ​ൻ​സി കാ​ൾ’ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്​ അം​ഗീ​കാ​രം ന​ൽ​കി യു.​എ.​ഇ മ​ന്ത്രി​സ​ഭ.‘ഇ-​കാ​ൾ’ സം​വി​ധാ​നം വ​ഴി അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള സ​മ​യം 40 ശ​ത​മാ​നം കു​റ​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്തു​ന്ന​ത്. ഗു​രു​ത​ര​മാ​യ അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഇ-​കാ​ൾ സം​വി​ധാ​നം വ​ഴി വാ​ഹ​ന​ത്തി​നു​ള്ളി​ലെ സെ​ൻ​സ​റു​ക​ൾ ഉ​ട​ൻ പൊ​ലീ​സി​ന് അ​ടി​യ​ന്ത​ര സ​ന്ദേ​ശം ന​ൽ​കും.

വാ​ഹ​ന​ത്തി​ന്‍റെ മോ​ഡ​ൽ, സം​ഭ​വം ന​ട​ന്ന സ്ഥ​ലം, ഇ​ന്ധ​ന​ത്തി​ന്‍റെ അ​വ​സ്ഥ, വാ​ഹ​ന​ത്തി​നു​ള്ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ളാ​ണ് സ​ന്ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ക.2021ൽ ​അ​ബൂ​ദ​ബി​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച ഇ-​കാ​ൾ സം​വി​ധാ​നം അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​ലൂ​ടെ റോ​ഡു​ക​ളി​ലെ മ​ര​ണ​സം​ഖ്യ ര​ണ്ടു മു​ത​ൽ 10 ശ​ത​മാ​നം വ​രെ​യും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ ര​ണ്ടു മു​ത​ൽ 15 ശ​ത​മാ​നം വ​രെ​യും കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​ടി​യ​ന്ത​ര ഫോ​ൺ വി​ളി​ക​ൾ​ക്ക്​ നാ​ലു മി​നി​റ്റു​ള്ളി​ൽ പ്ര​തി​ക​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ്​ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. യു.​എ.​ഇ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്‍റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യും(​ടി.​ഡി.​ആ​ർ.​എ) എ​മി​റേ​റ്റ്സ് അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​ൻ​ഡേ​ഡൈ​സേ​ഷ​ൻ ആ​ൻ​ഡ് മെ​ട്രോ​ള​ജി​യും പൊ​ലീ​സ് വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ‘ഫാ​സ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ-​കാ​ൾ സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്.

അ​ബൂ​ദ​ബി​യി​ലെ​ന്ന​പോ​ലെ സ​മാ​ന രീ​തി ദു​ബൈ പൊ​ലീ​സ്​ എ.​എം.​എ​ൽ (അ​ഡ്വാ​ൻ​സ്‌​ഡ് മെ​ഷീ​ൻ ലൊ​ക്കേ​ഷ​ൻ) എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.അ​പ​ക​ട​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പൊ​ലീ​സി​നെ അ​റി​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. എ​ന്നാ​ൽ, ഇ​തി​ൽ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​ൻ യാ​ത്ര​ക്കാ​ര​ൻ 999 ഡ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം ഇ-​കാ​ൾ സം​വി​ധാ​ന​ത്തി​ൽ കാ​റി​ന് സ്വ​ന്തം നി​ല​ക്ക്​ കാ​ൾ ചെ​യ്യാ​ൻ ക​ഴി​യും.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മേ​യ് മാ​സ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ ഓ​പ​ൺ ഡേ​റ്റ പ്ര​കാ​രം 2022നെ ​അ​പേ​ക്ഷി​ച്ച് യു.​എ.​ഇ റോ​ഡു​ക​ളി​ലെ അ​പ​ക​ട​മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2023ൽ ​രാ​ജ്യ​ത്തു​ട​നീ​ളം 352 റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.2022ൽ 343 ​മ​ര​ണ​ങ്ങ​ളാ​യി​രു​ന്നു ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​തേ​സ​മ​യം 2023ലെ ​മ​ര​ണ​സം​ഖ്യ 2021ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ മ​ര​ണ​നി​ര​ക്കി​നേ​ക്ക​ൾ എ​ട്ടു ശ​ത​മാ​നം കു​റ​വാ​ണ്.

Tags:    

Similar News