ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വിസ്

Update: 2024-03-05 08:09 GMT

അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ച്ചു. അ​ബൂ​ദ​ബി ബ​സ് ടെ​ര്‍മി​ന​ലി​ല്‍നി​ന്ന് സ​ര്‍വി​സ് തു​ട​ങ്ങു​ന്ന ബ​സ് സു​ല്‍ത്താ​ന്‍ ബി​ന്‍ സാ​യി​ദ് ദ ​ഫ​സ്റ്റ് സ്ട്രീ​റ്റി (മു​റൂ​ര്‍ സ്ട്രീ​റ്റ്) ല്‍ ​നി​ന്ന് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് സ്ട്രീ​റ്റ് വ​ഴി അ​ല്‍ ബ​ഹ്​​യ, അ​ല്‍ ഷ​ഹാ​മ ക​ട​ന്ന് അ​ബൂ​ദ​ബി-​ദു​ബൈ ഹൈ​വേ​ക്ക് സ​മീ​പം അ​ല്‍ മു​രൈ​ഖ​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ബാ​പ്സ് ഹി​ന്ദു മ​ന്ദി​ര്‍ മേ​ഖ​ല​യി​ലെ ആ​ദ്യ ശി​ലാ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രും. അ​ബൂ​ദ​ബി സി​റ്റി​യി​ല്‍നി​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക്​ 90 മി​നി​റ്റാ​ണ്​ യാ​ത്ര​സ​മ​യം. ക്ഷേ​ത്ര​ത്തി​ലേ​ക്ക് ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ച്ച​തി​ന് അ​ധി​കൃ​ത​ര്‍ക്ക് ബ്ര​ഹ്‌​മ​വി​ഹാ​രി​ദാ​സ് സ്വാ​മി ന​ന്ദി പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ബ​സ് സ​ര്‍വി​സി​ന്‍റെ ന​മ്പ​ര്‍ 203 ആ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഏ​കീ​കൃ​ത യാ​ത്രാ​നി​ര​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ല്‍ യാ​ത്രി​ക​രു​ടെ പ​ക്ക​ല്‍ ഹ​ഫി​ലാ​ത്ത് കാ​ര്‍ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം. യാ​ത്ര തു​ട​ങ്ങു​മ്പോ​ഴും അ​വ​സാ​നി​ക്കു​മ്പോ​ഴും ഈ ​കാ​ര്‍ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് യാ​ത്രാ​നി​ര​ക്ക് ന​ല്‍കേ​ണ്ട​ത്. ര​ണ്ട് ദി​ര്‍ഹ​മാ​ണ് ബ​സു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​ര​ക്ക്. ശേ​ഷ​മു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും അ​ഞ്ചു ഫി​ല്‍സ് വീ​തം ഈ​ടാ​ക്കും. കാ​ര്‍ഡ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​രി​ല്‍നി​ന്നും 200 ദി​ര്‍ഹം പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News