ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

Update: 2024-08-15 06:39 GMT

യു.​എ.​ഇ സ്വ​ദേ​ശി​ക​ൾ ക​ഴി​ഞ്ഞാ​ൽ ദു​ബൈ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​തി​യ ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ക​ർ. ദു​ബൈ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സി​ന്‍റെ ഈ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ത്തെ ക​ണ​ക്കി​ലാ​ണി​ത്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ കാ​ല​യ​ള​വി​ൽ 7,860 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളാ​ണ്​ ദു​ബൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്​ പാ​കി​സ്താ​നാ​ണു​ള്ള​ത്. 3,968 ക​മ്പ​നി​ക​ളാ​ണ്​ പാ​കി​സ്താ​ൻ സ്വ​ദേ​ശി​ക​ളു​ടേ​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ​ജി​പ്ത്​ 2,355 പു​തി​യ ക​മ്പ​നി​ക​ളു​മാ​യി പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

സി​റി​യ-1358, ബ്രി​ട്ട​ൻ-1245, ബം​ഗ്ലാ​ദേ​ശ്​-1119, ഇ​റാ​ഖ്​-799, ചൈ​ന-742, സു​ഡാ​ൻ-683, ജോ​ർ​ഡ​ൻ-674 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു രാ​ജ്യ​ക്കാ​രു​ടെ ക​മ്പ​നി​ക​ളു​ടെ എ​ണ്ണം. ലോ​ക​ത്തി​ന്‍റെ വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ ദു​ബൈ​ക്കു​ള്ള ശ​ക്​​ത​മാ​യ ക​ഴി​വി​നെ​യാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ചേം​ബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പു​തി​യ ക​മ്പ​നി​ക​ളി​ൽ കൂ​ടു​ത​ൽ വ്യാ​പാ​ര, റി​പ്പ​യ​റി​ങ്​ സേ​വ​ന മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. മൊ​ത്തം ക​മ്പ​നി​ക​ളു​ടെ 41.5 ശ​ത​മാ​ന​മാ​ണ്​ ഇ​ത്ത​രം ക​മ്പ​നി​ക​ളു​ള്ള​ത്. റി​യ​ൽ എ​സ്റ്റേ​റ്റ്, വാ​ട​ക​ക്ക്​ ന​ൽ​ക​ൽ, ബി​സി​ന​സ് സേ​വ​ന മേ​ഖ​ല​ക​ൾ എ​ന്നി​വ​യാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. മൊ​ത്തം ക​മ്പ​നി​ക​ളു​ടെ 33.6 ശ​ത​മാ​ന​മാ​ണ്​ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണ മേ​ഖ​ല 9.4 ശ​ത​മാ​ന​ത്തോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തും ഗ​താ​ഗ​തം, സം​ഭ​ര​ണം, വാ​ർ​ത്താ​വി​നി​മ​യ മേ​ഖ​ല 8.4 ശ​ത​മാ​ന​വു​മാ​യി നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്. സാ​മൂ​ഹി​ക, വ്യ​ക്തി​ഗ​ത സേ​വ​ന മേ​ഖ​ല 6.6 ശ​ത​മാ​ന​മാ​ണ്. അ​തേ​സ​മ​യം, നി​ർ​മാ​ണ മേ​ഖ​ല​യാ​ണ്​ ആ​ദ്യ അ​ഞ്ചു മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2023ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 23.5 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ മേ​ഖ​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ​താ​ഗ​തം, സം​ഭ​ര​ണം, വാ​ർ​ത്താ​വി​നി​മ​യ മേ​ഖ​ല​ക​ൾ 13.6 ശ​ത​മാ​നം വ​ള​ർ​ച്ചാ നി​ര​ക്ക് കൈ​വ​രി​ച്ചു. റി​യ​ൽ എ​സ്റ്റേ​റ്റ്, വാ​ട​ക​ക്ക് ന​ൽ​ക​ൽ, ബി​സി​ന​സ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ വ​ള​ർ​ച്ച​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. വ​ർ​ഷം തോ​റും 9.5 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ ഇ​വ കാ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ൽ 15,481 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി ദു​ബൈ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. യു.​എ.​ഇ സ്വ​ദേ​ശി​ക​ൾ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. പാ​കി​സ്താ​നി നി​ക്ഷേ​പ​ക​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ക്ക് പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    

Similar News