ദുബായിൽ 2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ
2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
2023-ലെ ഇതേ കാലയളവിലെ സന്ദർശകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 9 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8.55 വിദേശ സന്ദർശകരാണ് ദുബായിലെത്തിയത്.
ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകൾ പ്രകാരമാണിത്.
.@HamdanMohammed: #Dubai continues to set new tourism records, welcoming over 9.3 million international visitors in the first half of 2024. Growing an impressive 9% from the same period last year, this performance reflects @HHShkMohd's strategic vision for growth embodied in the… pic.twitter.com/75R5PDYJcE
— Dubai Media Office (@DXBMediaOffice) July 28, 2024