അബുദാബിയിലെ അറിയപ്പെടുന്ന സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ നേതാവും, അബുദാബിയിൽ Phoenix എന്ന സ്ഥാപനത്തിന്റെ ഉടമയും കൂടിയായ എം.ജി.സുശീലൻ അന്തരിച്ചു. ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
യു.എ.ഇ.യിലെ കോൺഗ്രസ്സ് നേതാവും ഒ.ഐ.സി.സി. സ്ഥാപക പ്രസിഡണ്ടുമായ എം.ജി. പുഷ്പാകരന്റെ ഇളയ സഹോദരനാണ്. മരണനന്തര ചടങ്ങുകൾ നാളെ കോട്ടയം അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടത്തും. സുശീലന്റെ വിയോഗത്തിൽ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.