വേള്‍ഡ് പ്രഫഷനല്‍ റെസ്ലിങ് ഹബ്ബ്(ഡബ്ല്യു.പി.ഡബ്ല്യു.എച്ച്) ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷനല്‍ പ്രോ റെസ്ലിങ് ചാമ്പ്യന്‍ഷിപ് (ഐ.പി.ഡബ്ല്യു.സി) ഈ മാസം 24ന് ദുബൈ ശബാബ് അല്‍ അഹ്ലി ക്ലബില്‍ ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു തവണ കോമണ്‍വെല്‍ത്ത് ഹെവിവെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ സന്‍ഗ്രാം സിങ്ങും പാകിസ്താന്റെ മുന്‍നിര താരം മുഹമ്മദ് സഈദും തമ്മിലാണ് തീപാറുന്ന പോരാട്ടം.
ആറു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സന്‍ഗ്രാം സിങ് തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി അവിസ്മരണീയ പ്രകടനം കാഴ്ചവെക്കാന്‍ റിങ്ങില്‍ വീണ്ടുമെത്തുന്നത്. ശൈഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം ഒരുക്കുന്നത്.
രാജ്യാന്തര റെസ്ലിങ് സെന്‍സേഷനുകളായ ഇല്യാസ് ബെക്ബുലാടോവ് (റഷ്യ), 2017ലെ യൂറോപ്യന്‍ റെസ്ലിങ് ചാമ്പ്യന്‍ വേഴ്സസ് ഡാമണ് കെംപ് (അമേരിക്ക), ആന്‍ഡ്രിയ കരോലിന (കൊളംബിയ), ഒളിമ്പ്യന്‍ വേഴ്സസ് വെസ്കാന്‍ സിന്തിയ (ഫ്രാന്‍സ്), ഒളിമ്പ്യന്‍ ബദര്‍ അലി(യു.എ.ഇ), അറബ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് വേഴ്സസ് എംബോ ഇസോമി ആറോണ്‍ (കോംഗോ), സ്വര്‍ണമെഡല്‍ ജേതാവ് ഗെയിംസ് ഓഫ് ലാ ഫ്രാങ്കോഫോണിസ്റ്റ്, മിമി ഹ്രിസ്തോവ (ബള്‍ഗേറിയ), ഒളിമ്പ്യന്‍ വേഴ്സസ് സ്കിബ മോണിക (പോളണ്ട്) എന്നിവര്‍ മത്സരത്തില്‍ അണിനിരക്കും.