യുഎഇയിലെ ഇന്ത്യക്കാരായ ബ്ലൂകോളർ തൊഴിലാളികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി

Update: 2024-03-06 12:25 GMT

യു.എ.ഇയിലെ ഇന്ത്യക്കാരായ ബ്ലൂകോളർ തൊഴിലാളികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി പദ്ധതിയുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. 37 ദിർഹം വാർഷിക പ്രീമിയം അടച്ചാൽ അപകടത്തിലോ സ്വാഭാവികമായോ മരണപ്പെടുന്ന പ്രവാസിയുടെ ബന്ധുക്കൾക്ക് 35,000 ദിർഹം വരെ സാമ്പത്തിക സഹായം ലഭിക്കും.

24 മണിക്കൂർ ആഗോള പരിരക്ഷയും ഇൻഷുറൻസ് ഉറപ്പുനൽകുന്നുണ്ട്. പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹം വരെ സഹായം ലഭിക്കും. അപകടത്തിൽ ഭാഗികമായോ പൂർണമായോ അംഗവൈകല്യം സംഭവിച്ചാലും ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് ഗുണഭോക്താക്കളാകാം.

മൂന്ന് പ്ലാനുകളിലായാണ് ഇൻഷുറൻസ് കവറേജ്. 35,000 ദിർഹത്തിൻറെ പ്ലാനിൽ 37 ദിർഹമാണ് വാർഷിക പ്രീമിയം. 50,000 ദിർഹത്തിൻറെ കവറേജിന് 50 ദിർഹവും 75,000 ദിർഹത്തിൻറെ കവറേജിന് 72 ദിർഹവുമാണ് വാർഷിക പ്രീമിയം.

ലൈഫ് ഇൻഷുറൻസ് പ്ലാൻ മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിലായി. ഇൻഷുറൻസിൻറെ പരിധികളും മറ്റ് നിബന്ധനകളും സംബന്ധിച്ച് അതത് കമ്പനികളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. കൂടുതൽ വിവരങ്ങൾക്ക് lifeprotect@gargashinusurance.com എന്ന ഇ-മെയിൽ വിലാസത്തിലോ 0527172944/0526167787 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.

Tags:    

Similar News