ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ കുതിപ്പ്

Update: 2023-04-01 12:26 GMT

ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ കുതിപ്പ്. ആറര ശതമാനം വളർച്ചയുണ്ടായെന്നാണ് നിലവിലെ കണക്കുകളിൽ സൂചിപ്പിക്കുന്നത്. ഇഫ്താർ വിരുന്നുകൾ സജീവമായതും ഈ കുതിപ്പിന് ഒരു കാരണമായി ചൂണ്ടികാണിക്കുന്നു. പ്രധാനമായും 15 രാജ്യങ്ങളിൽ നിന്നാണ് യുഎഇലേക്ക് ബീഫ് ഇറക്കുമതി ചെയ്യുന്നത്. 15 രാജ്യങ്ങളിൽ നിന്ന് എത്തുന്ന ബീഫിൽ ഏറ്റവും പ്രിയം ഇന്ത്യൻ ബീഫിന് ആണ്.

തൊട്ടുപിറകിലായി യുഎസ്, ബ്രസീൽ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, സൗദി എന്നീ രാജ്യങ്ങളുമുണ്ട്. മട്ടനും ഇന്ത്യയിൽ നിന്നുള്ളതിനാണ് പ്രിയം. ഇന്ത്യക്കൊപ്പം തന്നെ ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, സ്‌പെയിൻ, ഒമാൻ, സൊമാലിയ എന്നീ രാജ്യങ്ങളും മട്ടൻ വിപണിയിലെ പ്രധാന മത്സരക്കാർ ആണ്. രാജ്യങ്ങളെ അനുസരിച്ച് തന്നെ വിലയിലും വ്യത്യാസമുണ്ട്. 15 ദിർഹം മുതൽ 40 ദിർഹം വരെയാണ് ഒരു ദിർഹം ഇറച്ചിയുടെ വില. പ്രീമിയം ബ്രാൻഡ് ബീഫിന് 100 ദിർഹം മുതൽ 2000 ദിർഹം വരെ വിലയുണ്ട്.

മാത്രവുമല്ല യുഎയിൽ നല്ലൊരു പങ്കും മലയാളികൾ ആയതിനാൽ ഇന്ത്യൻ ബീഫിനു ലോക്കൽ വിപണിയിൽ ഡിമാൻഡ് കൂടും. കൂടാതെ ഹോട്ടലുകൾ, റസ്റ്ററന്റ് ശൃംഖലകൾ എന്നിവയിലുണ്ടായ വർധന എന്നിവ ഇറച്ചി വിപണിയെ സ്വാധീനിക്കുന്നുണ്ട്. പ്രാദേശിക മത്സ്യ ബന്ധനത്തിൽ ഉണ്ടായ കുറവും ഇറച്ചി വിപണിയെ സജീവമാക്കി.

Tags:    

Similar News