പ്രദേശിക കരൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും; ഇന്ത്യ വാങ്ങിയത് 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ

Update: 2023-08-15 11:21 GMT

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രാദേശിക കറൻസി വഴി ആദ്യ ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് പ്രാദേശിക കരൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടത്തിയത്. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്നാണ് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തത്.

പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ ഉപയോഗിച്ചത്. വിനിമയച്ചെലവ് കുറയാനും, പ്രാദേശിക കറൻസി ശക്തിപ്പെടാനും സഹായിക്കുന്നതാണ് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് കരാർ. ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഈ സന്ദര്‍ശനത്തില്‍ ധാരണയായിരുന്നു. 

Tags:    

Similar News