ദുബൈയിൽ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന

Update: 2023-07-31 05:55 GMT

ദുബൈ നഗരത്തിൽ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം 11 ശതമാനം വര്‍ധിച്ചതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത് ദുബൈ മെട്രോയിലാണ്. 12 കോടി 34 ലക്ഷം പേരാണ് കഴിഞ്ഞ വർഷം ദുബൈ മെട്രോയിൽ യാത്ര ചെയ്തത്.

ടാക്സിയിൽ യാത്ര ചെയ്തവർ 9 കോടി 62 ലക്ഷം വരും. 8.3 കോടി യാത്രക്കാര്‍ ആശ്രയിച്ചത് പൊതുബസുകളെയാണെന്ന് ആര്‍.ടി.എ.ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ദുബൈ നഗരത്തിൽ ഒരു ദിവസം ശരാശരി 18 ലക്ഷത്തി അറുപതിനായിരം പേർ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നുണ്ടെന്ന് കണക്കാക്കുന്നു. മാർച്ചിലാണ് വാഹനങ്ങളിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന മെട്രോ സ്റ്റേഷൻ ബൂർജുമാനാണ്. ഇവിടെ 72.5 ലക്ഷം യാത്രക്കാര്‍ കടന്നു പോയപ്പോൾ രണ്ടാം സ്ഥാനത്തുള്ള യൂണിയിനിൽ 56 ലക്ഷം യാത്രക്കാരുമെത്തി.

Tags:    

Similar News