അവധിക്കാല പരീശീലനം ; കുട്ടികൾക്ക് അപകടകരമായ ജോലികൾ നൽകുന്നതിന് വിലക്ക്

Update: 2024-06-25 07:45 GMT

അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ കു​ട്ടി​ക​ൾ​ക്ക്​ പ​രി​ശീ​ല​ന​ത്തി​ന്‍റെ പേ​രി​ൽ അ​പ​ക​ട​ക​ര​മാ​യ ജോ​ലി ന​ൽ​ക​രു​തെ​ന്ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​​ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഭൂ​ഗ​ര്‍ഭ ഖ​നി​ക​ള്‍, ക്വാ​റി​ക​ള്‍, ഇ​രു​മ്പ് ഉ​രു​ക്കു​ന്ന ഇ​ട​ങ്ങ​ള്‍, ബേ​ക്ക​റി ഓ​വ​നു​ക​ള്‍, പെ​ട്രോ​ളി​യം റി​ഫൈ​ന​റി​ക​ള്‍, സി​മ​ന്‍റ്​ ഫാ​ക്ട​റി​ക​ൾ, ശീ​തീ​ക​ര​ണ പ്ലാ​ന്‍റു​ക​ള്‍, വെ​ല്‍ഡി​ങ് ജോ​ലി​ക​ള്‍ അ​ട​ക്കം അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ 31 മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ര്‍ഥി​ക​ളെ നി​യോ​ഗി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്. വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളെ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പ​രി​ശീ​ല​ന​ത്തി​നോ ജോ​ലി​ക്കോ നി​യോ​ഗി​ക്ക​രു​തെ​ന്നും നി​ര്‍ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ദി​വ​സ​ത്തി​ല്‍ ആ​റു​മ​ണി​ക്കൂ​ര്‍ മാ​ത്ര​മാ​യി​രി​ക്ക​ണം ജോ​ലി. ഒ​ന്നോ അ​തി​ല​ധി​ക​മോ ഇ​ട​വേ​ള​ക​ളി​ലാ​യി അ​വ​ര്‍ക്ക് വി​ശ്ര​മം ന​ല്‍കു​ക​യും വേ​ണം.

15 വ​യ​സ്സോ അ​തി​ല​ധി​ക​മോ പ്രാ​യ​മു​ള്ള യു.​എ.​ഇ പൗ​ര​ന്മാ​ര്‍ക്കും പ്ര​വാ​സി​ക​ള്‍ക്കു​മാ​ണ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി​യോ പ​രി​ശീ​ല​ന​മോ നേ​ടാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്ന​ത്. ജോ​ലി​യു​ടെ സ്വ​ഭാ​വ​വും മ​റ്റും വി​വ​രി​ക്കു​ന്ന തൊ​ഴി​ല്‍ ക​രാ​ര്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കൈ​മാ​റി​യി​രി​ക്ക​ണം. 15 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രെ ജോ​ലി​ക്കു നി​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണ്. അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ പ​രി​ശീ​ല​ന​മോ ജോ​ലി​യോ ചെ​യ്യു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്ഥാ​പ​നം പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യി​രി​ക്ക​ണം.

ഇ​വ​രു​ടെ പ്ര​വൃ​ത്തി​യു​ടെ മൂ​ല്യ​നി​ര്‍ണ​യ​വും സ​ര്‍ട്ടി​ഫി​ക്ക​റ്റി​ലു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചു. മൃ​ഗ​ങ്ങ​ളു​ടെ തൊ​ലി​യു​രി​ക്ക​ല്‍, മാം​സം മു​റി​ക്ക​ല്‍, കൊ​ഴു​പ്പ് ഉ​രു​ക്ക​ല്‍, റ​ബ​ര്‍ ഉ​ല്‍പാ​ദ​നം, വാ​ത​കം സി​ലി​ണ്ട​റു​ക​ളി​ല്‍ ഗ്യാ​സ്​ നി​റ​ക്ക​ല്‍, തു​റ​മു​ഖ​ങ്ങ​ളി​ലും വെ​യ​ര്‍ഹൗ​സു​ക​ളി​ലു​മു​ള്ള ച​ര​ക്ക് ക​യ​റ്റ​വും ഇ​റ​ക്ക​ലും, ക​ര​യി​ലും വെ​ള്ള​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​ക​ല്‍, മൃ​ഗ​ങ്ങ​ളു​ടെ അ​സ്ഥി​ക​ളി​ല്‍നി​ന്നു​ള്ള ക​രി​ക്ക​ട്ട ഉ​ല്‍പാ​ദ​നം, വ​സ്ത്ര​ങ്ങ​ളു​ടെ ബ്ലീ​ച്ചി​ങ്, ഡൈ​യി​ങ്, പ്രി​ന്‍റി​ങ് ജോ​ലി​ക​ള്‍, അ​മ്യൂ​സ്‌​മെ​ന്‍റ്​ പാ​ര്‍ക്കി​ലും ബാ​റു​ക​ളി​ലും അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്ക​ല്‍, ഭാ​രം ചു​മ​ക്കു​ക​യോ നീ​ക്കു​ക​യോ ചെ​യ്യ​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വി​ല​ക്കി​യി​രി​ക്കു​ന്ന മ​റ്റ്​ മേ​ഖ​ല​ക​ൾ.

Tags:    

Similar News