യുഎഇയിലെ ചില ഇടങ്ങളിൽ ശക്തമായ മഴ; അൽ ഐനിൽ വീണ്ടും ആലിപ്പഴ വർഷം

Update: 2024-03-06 08:34 GMT

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യും പ​ക​ലു​മാ​യി യുഎഇയുടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ. പ​ല​യി​ട​ങ്ങ​ളി​ലും മി​ന്ന​ലി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ​യെ​ത്തി​യ​ത്. മ​ഴ പെ​യ്ത് പ​ല​യി​ട​ത്തും റോ​ഡു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്തു​ട​നീ​ളം ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര​മേ​ഖ​ല​യി​ലും മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. പ​ർ​വ​ത മേ​ഖ​ല​ക​ളി​ലാ​ണ്​ ഏ​റ്റ​വും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്.

പ​ല വാ​ദി​ക​ളും നി​റ​ഞ്ഞു ക​വി​ഞ്ഞ്​ സ​മീ​പ​ത്തെ റോ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കാ​ൻ തു​ട​ങ്ങി. അ​ൽ​ഐ​ൻ, ഫു​ജൈ​റ, റാ​സ​ൽ​ഖൈ​മ, അ​ബൂ​ദ​ബി​യി​ലെ ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ദു​ബൈ​യി​ൽ ദു​ബൈ മ​റീ​ന, ജു​മൈ​റ ബീ​ച്ച്​ റോ​ഡ്, മെ​യ്​​ദാ​ൻ, ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്, ദേ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. അ​തേ​സ​മ​യം ഹ​ത്ത​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. അ​ൽ​ഐ​നി​ൽ ആ​ലി​പ്പ​ഴ​വ​ർ​ഷം​ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പോ​ലെ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ആ​ലി​പ്പ​ഴ വീ​ഴ്ച ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ല. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ നേ​ര​​ത്തേ അ​ബൂ​ദ​ബി പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Tags:    

Similar News