യുഎഇയിൽ എത്തുന്ന സന്ദർശക വിസക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് ; പുതിയ പദ്ധതി പ്രഖ്യാപിച്ച് ഐസിപി

Update: 2024-07-23 09:52 GMT

സ​ന്ദ​ർ​ശ​ക വി​സ​യോ​ടൊ​പ്പം ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഐ.​സി.​പി​യു​ടെ വെ​ബ്​​സൈ​റ്റ്​ അ​ല്ലെ​ങ്കി​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​ന്ദ​ർ​ശ​ക വി​സ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ കൂ​ടി ല​ഭ്യ​മാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​ണ്​ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖ​ലീ​ൽ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ പാ​ക്കേ​ജു​ക​ൾ വെ​ബ്​​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ഇ​തു​വ​ഴി അ​പേ​ക്ഷ​ക​ർ​ക്ക്​ യോ​ജി​ച്ച ത​ര​ത്തി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ സ്കീ​മി​ൽ പ​ങ്കാ​ളി​ക​ളാ​കാം. നി​ല​വി​ൽ സ​ന്ദ​ർ​ശ​ക വി​സ ല​ഭി​ച്ച ശേ​ഷം അം​ഗീ​കൃ​ത സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ്​ സേ​വ​ന ദാ​താ​ക്ക​ളി​ൽ നി​ന്നു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ എ​ടു​ത്ത രേ​ഖ ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്​ സ​മ​യ​ത്ത്​ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി.

എ​ന്നാ​ൽ, ഇ​നി മു​ത​ൽ ഐ.​സി.​പി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ വി​സ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ൻ​ഷു​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൂ​ടി ല​ഭ്യ​മാ​വു​മെ​ന്നാ​ണ്​ ഈ ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ ന​ൽ​കു​ന്ന സൂ​ച​ന. പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ദ്ധ​തി എ​ന്ന്​ മു​ത​ലാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യെ​ന്ന​തും വ്യ​ക്ത​മ​ല്ല.

Tags:    

Similar News