ബഹിരാകാശ യാത്രികരുടെ ആരോഗ്യ സംരക്ഷണം ; കരാറിൽ ഒപ്പ് വച്ച് എം.ബി.ആർ.എസ്.സിയും ദുബൈ ഹെൽത്തും

Update: 2024-07-12 10:05 GMT

യു.​എ.​ഇ​യി​ലെ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​ർ (എം.​ബി.​ആ​ർ.​എ​സ്.​സി) ദു​ബൈ ആ​രോ​ഗ്യ ഏ​ജ​ൻ​സി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി. ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്​ മു​മ്പും ശേ​ഷ​വും സ​ഞ്ചാ​രി​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ സ​മ​ഗ്ര​മാ​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​ണ്​ ക​രാ​ർ. എം.​ബി.​ആ​ർ.​എ​സ്.​സി ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ലിം ഹു​മൈ​ദ്​ അ​ൽ മ​ർ​റി​യും ദു​ബൈ ഹെ​ൽ​ത്ത്​ സി.​ഇ.​ഒ ഡോ.അ​മി​ർ ഷ​രീ​ഫു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ദൗ​ത്യ​ത്തി​ന് മു​മ്പ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എം.​ബി.​ആ​ർ.​എ​സ്.​സി ദു​ബൈ ഹെ​ൽ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ, സ്ക്രീ​നി​ങ് ടെ​സ്റ്റു​ക​ൾ, മ​റ്റു​ വി​ല​യി​രു​ത്ത​ലു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ സം​ഘ​ടി​പ്പി​ക്കും. കൂ​ടാ​തെ ആ​രോ​ഗ്യ​പ​ര​മാ​യ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു​മാ​യി ദു​ബൈ ഹെ​ൽ​ത്തു​മാ​യി കൈ​കോ​ർ​ത്ത്​ യാ​ത്രി​ക​ർ​ക്ക് എം.​ബി.​ആ​ർ.​എ​സ്.​സി പ്ര​ത്യേ​ക​ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​ത്തും.ആ​രോ​ഗ്യ​സം​ര​ക്ഷ​ണ ദാ​താ​ക്ക​ളു​മാ​യി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കു​ക​യും കൈ​മാ​റ്റം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ പ​രി​പാ​ല​ന​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും ദൗ​ത്യ​ത്തി​ന്​ മു​മ്പും പ്ര​വ​ർ​ത്ത​ന​വേ​ള​യി​ലും ദൗ​ത്യ​ത്തി​ന്​ ശേ​ഷ​വും അ​വ​ർ​ക്ക്​ ഏ​റ്റ​വും സാ​ധ്യ​മാ​യ ​ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​രാ​റി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും​ ജ​ന​റ​ൽ സ​ലീം ഹു​മൈ​ദ്​ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

ദു​ബൈ ഹെ​ൽ​ത്തു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തി​ലൂ​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​ടെ ആ​രോ​ഗ്യ ക്ഷേ​മം വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തോ​ടൊ​പ്പം ആ​രോ​ഗ്യ ശാ​സ്ത്ര രം​ഗ​ത്ത്​ ബ​ഹി​രാ​കാ​ശ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News