ഫുജൈറ അഡ്വഞ്ചേഴ്സ് ഔട്ട്ഡോർ വിനോദങ്ങൾക്ക് നിയന്ത്രണം

Update: 2024-06-05 08:50 GMT

ഫു​ജൈ​റ അ​ഡ്വ​ഞ്ച​ർ സെ​ന്‍റ​ർ എ​മി​റേ​റ്റി​ലെ പ​ർ​വ​ത പാ​ത​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി അ​റി​യി​ച്ചു. വേ​ന​ല്‍ക്കാ​ലം ആ​രം​ഭി​ച്ച​തും ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ര്‍ധി​ച്ച​തി​നാ​ലു​മാ​ണ് ജൂ​ൺ ഒ​ന്നു മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും പൂ​ര്‍വ സ്ഥി​തി​യി​ല്‍ ആ​വു​ക. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും സാ​ഹ​സി​ക​രു​ടെ​യും സു​ര​ക്ഷ​യും പ്ര​കൃ​തി​യെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ആ​സ്വ​ദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. പ​ർ​വ​താ​രോ​ഹ​ണ​ത്തി​ലോ പ​ർ​വ​ത പാ​ത​ക​ളി​ലൂ​ടെ ന​ട​ക്കു​ക​യോ ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​വ​ർ​ക്ക് 25,000 ദി​ർ​ഹം പി​ഴ​യും നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ 50,000 ദി​ര്‍ഹ​മും കൂ​ടാ​തെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    

Similar News