യുഎഇയില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

Update: 2023-07-01 03:05 GMT

യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച്‌ ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. നിലവില്‍ 2.95 ദിര്‍ഹമായ സൂപ്പര്‍ 98 പെട്രോളിന്റെ വില മൂന്ന് ദിര്‍ഹമായി വര്‍ദ്ധിക്കും.

ജൂണ്‍ മാസം ലിറ്ററിന് 2.84 ദിര്‍ഹമായ സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വിലയാവട്ടെ 2.89 ദിര്‍ഹമായിട്ടായിരിക്കും വര്‍ദ്ധിക്കുക. ഇ-പ്ലസ് പെട്രോളിന് 2.76 ദിര്‍ഹത്തില്‍ നിന്ന് 2.81 ദിര്‍ഹത്തിലേക്ക് വില വര്‍ദ്ധിക്കും. ഡീസല്‍ വില 2.68 ദിര്‍ഹത്തില്‍ നിന്ന് 2.76 ദിര്‍ഹമായാണ് ജൂലൈ മാസത്തില്‍ വര്‍ദ്ധിക്കുന്നത്.

ജൂലൈ ഒന്നാം തീയ്യതി മുതല്‍ യുഎഇയില്‍ ഉടനീളം പുതിയ വില നിലവില്‍ വരും. കഴിഞ്ഞ മാസം പെട്രോള്‍ വിലയില്‍ 21 ഫില്‍സിന്റെ കുറവ് വരുത്തിയിരുന്നു. തുടര്‍ന്ന് നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ജൂലൈ മാസത്തില്‍ യുഎഇയില്‍ ഇന്ധന വില്‍പന നടന്നത്. അതിന് ശേഷമാണ് വില വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനം ഇന്ന് പുറത്തുവന്നത്. സൂപ്പര്‍ 98 പെട്രോളിന്റെ വില ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ 3.09 ദിര്‍ഹമായും മേയ് മാസത്തില്‍ 3.16 ദിര്‍ഹം വരെയും വര്‍ദ്ധിച്ച ശേഷമാണ് ജൂണില്‍ 2.95 ദിര്‍ഹമായി കുറഞ്ഞത്.

Tags:    

Similar News