യുഎഇയിൽ മഴയ്ക്ക് നേരിയ ശമനം; ദുബായിലേക്കുള്ള വിമാന സർവീസുകൾ വൈകുന്നു

Update: 2024-04-18 03:47 GMT

യുഎഇയിൽ മഴയ്ക്ക് നേരിയ ശമനം. ദുബായ് എയർപോർട്ട് ടെർമിനൽ ഒന്ന് ഭാഗികമായി പ്രവർത്തനം തുടങ്ങി. എന്നാൽ കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണ നിലയിൽ ആയിട്ടില്ല. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. രാവിലെ 10.30ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

വൈകിട്ട് 5.15ന് ദുബായിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. കനത്ത മഴ ദുബായ് വിമാനത്താവള ടെർമിനലുകളിൽ പ്രതിസന്ധിയുണ്ടാക്കിയതിന് പിന്നാലെയാണ് നടപടി.

കനത്ത മഴയുടെ ഭാഗമായി ദുബായിലെ വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ, മാളുകൾ, റോഡുകൾ, വ്യാപാര സ്ഥാനങ്ങൾ എന്നിവ വെളളത്തിനടയിലായിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ 24 മണിക്കൂറിൽ 160 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയെന്നാണ് കണക്കുകളും പുറത്തുവന്നിരുന്നു.

Tags:    

Similar News