ദു​ബൈ​യി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക് അ​നു​മ​തി

Update: 2024-04-03 07:38 GMT

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ അ​നു​മ​തി ന​ൽ​കി. ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന വൈ​ജ്ഞാ​നി​ക, മാ​ന​വ വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ് (കെ.​എ​ച്ച്.​ഡി.​എ) ഫീ​സ്​ വ​ർ​ധ​ന​ക്ക് ചൊ​വ്വാ​ഴ്ച​​ അ​നു​മ​തി ന​ൽ​കി​യ​ത്. 5.2 ശ​ത​മാ​നം​വ​രെ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​നു​മ​തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ കെ.​എ​ച്ച്.​ഡി.​എ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ന്ന​ത്​. സ്കൂ​ളു​ക​ൾ സ​മ​ർ​പ്പി​ച്ച സാ​മ്പ​ത്തി​ക ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​എ​ച്ച്.​ഡി.​എ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ്​ സൂ​ചി​ക (ഇ.​സി.​ഐ) 2.6 ശ​ത​മാ​ന​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഫീ​സി​ൽ മാ​റ്റം വ​രു​ത്താ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. അ​തേ​സ​മ​യം, കെ.​എ​ച്ച്.​ഡി.​എ സ്കൂ​ളു​ക​ളി​ൽ വാ​ർ​ഷാ​വ​ർ​ഷം ന​ട​ത്തി​യ വാ​ർ​ഷി​ക പ​രി​ശോ​ധ​ന​യി​ൽ മി​ക​ച്ച റേ​റ്റി​ങ്​ നി​ല​നി​ർ​ത്തു​ന്ന​വ​ർ​ക്കാ​ണ്​ 5.2 ശ​ത​മാ​നം ഫീ​സ്​ വ​ർ​ധ​ന​ക്ക്​ യോ​ഗ്യ​ത.

റേ​റ്റി​ങ്​ കു​റ​ഞ്ഞാ​ൽ ആ​നു​പാ​തി​ക​മാ​യി മാ​ത്ര​മേ ഫീ​സ്​ വ​ർ​ധ​ന​ അ​നു​വ​ദി​ക്കൂ. ദു​ബൈ​യി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​​ കെ.​എ​ച്ച്.​ഡി.​എ​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ദു​ർ​ബ​ല​മാ​യ​ത്, സ്വീ​കാ​ര്യ​മാ​യ​ത്, മി​ക​ച്ച​ത്, ഏ​റ്റ​വും മി​ക​ച്ച​ത്, ഔ​ട്ട്​​സ്റ്റാ​ൻ​ഡി​ങ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ റേ​റ്റി​ങ്. ദു​​ർ​ബ​ല​മാ​യ​തി​ൽ​നി​ന്ന്​ സ്വീ​കാ​ര്യ​മാ​യ​തോ അ​ല്ലെ​ങ്കി​ൽ സ്വീ​കാ​ര്യ​മാ​യ​തി​ൽ​നി​ന്ന്​ മി​ക​ച്ച​തോ ആ​യി റേ​റ്റി​ങ്​ ഉ​യ​ർ​ത്തി​യാ​ൽ ഇ.​സി.​ഐ​യു​ടെ ഇ​ര​ട്ടി ഫീ​സ്​ വ​ർ​ധി​പ്പി​ക്കാം. അ​താ​യ​ത്​ 5.2 ശ​ത​മാ​നം വ​ർ​ധ​ന​ വ​രു​ത്താം. റേ​റ്റി​ങ്​ മി​ക​ച്ച​തി​ൽ​നി​ന്ന്​ ഏ​റ്റ​വും മി​ക​ച്ച​തി​ലേ​ക്ക്​ എ​ത്തി​യാ​ൽ ഇ.​സി.​ഐ​യു​ടെ 1.75 ത​വ​ണ, അ​താ​യ​ത്​ 4.55 ശ​ത​മാ​നം ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​നാ​വും. ഏ​റ്റ​വും മി​ക​ച്ച​തി​ൽ​നി​ന്ന്​ ഔ​ട്ട്​​സ്റ്റാ​ൻ​ഡി​ങ്​ നി​ല​നി​ർ​ത്തി​യാ​ൽ 1.5 ത​വ​ണ, അ​താ​യ​ത്​ 3.9 ശ​ത​മാ​നം ഫീ​സ്​ വ​ർ​ധ​ന​ക്ക് അ​നു​മ​തി ല​ഭി​ക്കും. ഒ​രേ പ​രി​ശോ​ധ​ന റേ​റ്റി​ങ്​ നി​ല​നി​ർ​ത്തു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ഫീ​സ് 2.6 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കും. അ​തേ​സ​മ​യം, ദുബൈയിലെ ചില സ്കൂളുകളിൽ ഫീ​സ്​ വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News