116-മത് ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നേടിയത് 6.9 കോടി ദിർഹം. എ.എ17 നമ്പർ പ്ലേറ്റ് വിറ്റുപോയത് 80 ലക്ഷത്തിലധികം ദിർഹമിനാണ്.
വൈ1000 എന്ന നമ്പർ 45 ലക്ഷം ദിർഹമിനാണ് വിറ്റുപോയത്. വി96 നമ്പർ 41 ലക്ഷത്തിനും എ.എ333 നമ്പർ 21 ലക്ഷം ദിർഹമിനും ലേലം കൊണ്ടു. ഇതുൾപ്പെടെ 90 ഫാൻസി നമ്പറുകളാണ് ആർ.ടി.എ ലേലം ചെയ്തത്.