ദുബൈയിൽ നാല് ഇസ്രയേലികൾ കുത്തേറ്റ് മരിച്ചെന്ന് വ്യാജ പ്രചാരണം; വ്യാജ പ്രചരണത്തിനെതിരെ കർശന നടപടിയെന്ന് അധികൃതർ

Update: 2023-10-17 07:15 GMT

ദുബൈയിൽ നാല് ഇസ്രായേലികൾക്ക് കുത്തേറ്റു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ദുബൈ പൊലീസ് . നാല് ഇസ്രായേലികൾക്ക് കുത്തേറ്റുവെന്നും ഒരാൾ അറസ്റ്റിലായി എന്നുമാണ് പല സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും വാർത്ത പ്രത്യക്ഷപ്പെട്ടത്.

പല വാർത്താ മാധ്യമങ്ങളും ഇത് ഏറ്റെടുത്ത സാഹചര്യത്തിലാണ് വിശദീകരണവുമായി ദുബൈ പൊലീസ് രംഗത്ത് എത്തിയത്.യുഎഇയിൽ സുരക്ഷ പരമപ്രധാനാമാണെന്ന് അധികൃതർ വ്യക്തമാക്കി.

പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിനിടെ വൻതോതിലാണ് ഈ വ്യാജവാർത്ത പ്രചരിക്കപ്പെട്ടത്. ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് ഒരുലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് വിശദീകരിച്ചു.

Tags:    

Similar News