ഇത്തിഹാദ് റെയിലിന് ഫുജൈറയിൽ പുതിയ പാസഞ്ചർ സ്റ്റേഷൻ സ്ഥാപിക്കും

Update: 2024-10-10 10:51 GMT

ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ പു​തി​യ പാ​സ​ഞ്ച​ര്‍ സ്റ്റേ​ഷ​ന്‍ ഫു​ജൈ​റ​യി​ലെ സ​കാം​ക​മി​ലി​ൽ സ്ഥാ​പി​ക്കും. അ​ബൂ​ദ​ബി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്കം കു​റി​ച്ച ആ​ഗോ​ള റെ​യി​ല്‍ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

11 ന​ഗ​ര​ങ്ങ​ളെ​യും മേ​ഖ​ല​ക​ളെ​യു​മാ​ണ് ഇ​ത്തി​ഹാ​ദ്​ പാ​സ​ഞ്ച​ര്‍ റെ​യി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ത്തി​ഹാ​ദ് റെ​യി​ലി​നു കീ​ഴി​ലു​ള്ള പൊ​തു ന​യ, സു​സ്ഥി​ര​താ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​ദ്ര അ​ല്‍ മ​ന്‍സൂ​രി പ​റ​ഞ്ഞു. ഇ​തി​ന​കം ര​ണ്ട് യാ​ത്രാ സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

ഇ​തി​ലൊ​ന്ന് ഫു​ജൈ​റ​യി​ലെ സ​കാം​ക​മി​ലും ര​ണ്ടാ​മ​ത്തേ​ത് ഷാ​ര്‍ജ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലും ആ​യി​രി​ക്കു​മെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ച​ര​ക്ക് തീ​വ​ണ്ടി ശൃം​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം ത​ന്നെ​യാ​ണ് യാ​ത്രാ റെ​യി​ല്‍ ശൃം​ഖ​ല​ക്കു​വേ​ണ്ടി​യും ഉ​പ​യോ​ഗ​പ്പെ​ടു​ന്ന​ത്. പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളു​ടെ പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ല്‍ 200 കി​ലോ​മീ​റ്റ​ര്‍ ആ​യി​രി​ക്കും.

2030ഓ​ടെ 3.6 കോ​ടി യാ​ത്രി​ക​രെ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളി​ലാ​യി ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. അ​തേ​സ​മ​യം എ​ന്നാ​ണ് പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ സ​ര്‍വി​സി​നു തു​ട​ക്ക​മാ​വു​ക​യെ​ന്ന് അ​ദ്ര അ​ല്‍ മ​ന്‍സൂ​രി വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

യ​ഥാ​സ​മ​യം ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. 900 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ പ്ര​വ​ര്‍ത്ത​ന​ സ​ജ്ജ​മാ​വു​ന്ന​തോ​ടെ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലെ 11 ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കാ​നാ​വും.

Tags:    

Similar News