യുഎഇ സ്വദേശിവൽക്കരണം; നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ ഉയർത്തി

Update: 2023-02-19 10:18 GMT

യുഎഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ ഉയർത്തി. 48,000 ദിർഹമാണ് ഏറ്റവും കുറഞ്ഞ പിഴ. 6 മാസം കൂടുമ്പോൾ 1 ശതമാനം എന്ന നിരക്കിൽ വർഷം 2 ശതമാനമാണു സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്. സ്വദേശികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കാനുള്ള നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്നു ജൂലൈ മുതൽ പിഴ ഈടാക്കും.

മൊത്തം തൊഴിലാളികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി പിഴ എത്രയെന്നു നിശ്ചയിക്കും. 2026 ആകുമ്പോഴേക്കും സ്വദേശിവൽക്കരണം 10% ആക്കുകയാണു ലക്ഷ്യം.

Tags:    

Similar News