വിനോദകേന്ദ്രങ്ങളിലേക്ക് സൗജന്യപാസുമായി എമിറേറ്റ്​സ്​

Update: 2024-01-18 10:51 GMT

യാത്രക്കാർക്ക് പ്രധാന വിനോദകേന്ദ്രങ്ങളിലേക്ക്​സൗജന്യ പാസുകളുമായി ​എമിറേറ്റ്സ്​ വിമാനക്കമ്പനി. മാർച്ച്​31ന്​മുമ്പായി എമിറേറ്റ്സിൽ ടിക്കറ്റെടുക്കുന്നവർക്കാണ് മ്യൂസിയം ഓഫ്​ഫ്യൂചർ, അറ്റ്ലാൻറിസ്​അക്വാവെഞ്ചർ എന്നിവ സന്ദർശിക്കാൻ ടിക്കറ്റ്​നൽകുന്നത്​. എട്ടുമണിക്കൂറിൽ കൂടുതൽ ദുബൈയിൽ സ്​റ്റോപ്പ്​ഓവറുള്ളയാത്രക്കാർക്കും സൗജന്യ പാസുകൾ ഉപയോഗിക്കാനാവും. ഫെബ്രുവരി 1വരെ ടിക്കറ്റെടുക്കുന്നവർക്കാണ്​സൗജന്യ പാസ്​ലഭിക്കുക. 2024 മാർച്ച് 31വരെ യാത്ര ചെയ്യാൻ ടിക്കറ്റുകൾ ഉപയോഗിക്കാം. വൺ-വേ ഫ്ലൈറ്റ്ടിക്കറ്റുകൾക്ക്​ഓഫർ ലഭിക്കുകയില്ല.

എമിറേറ്റ്​സിന്‍റെ വെബ്​സൈറ്റിൽബുക്ക്​ചെയ്യുന്നവർ ഇ.കെ.ഡി.എക്സ്​.ബി24 എന്ന കോഡ് ഉപയോഗിക്കുകയാണ്​വേണ്ടത്​. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്​ഒരുകോഡും അറ്റ്ലാന്റിസ് അക്വാവെഞ്ചറിനായി മറ്റൊരുരു കോഡുമാണ്​കമ്പനി നൽകുക. ട്രാവൽ ഏജന്റ്, എമിറേറ്റ്‌സ് കോൾ സെന്റർ, ടിക്കറ്റിങ്​ഓഫീസ് എന്നിവ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ, യാത്ര ചെയ്യുന്നതിന് 96 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരന്‍റെ പേര്​, ദുബൈയിൽഎത്തുന്ന ദിവസം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്​എന്നിവ സഹിതം emiratesoffer@emirates.com എന്നമെയിൽ വഴി അറിയിച്ചാൽ പാസുകൾ ലഭിക്കും.

Tags:    

Similar News