ചരിത്ര പറക്കൽ നടത്തി ദുബൈയുടെ എമിറേറ്റ്സ്; എ-380 യാത്രാ വിമാനം പറന്നത് ബദൽ ഇന്ധനം ഉപയോഗിച്ച്

Update: 2023-11-24 06:52 GMT

വി​മാ​ന​ങ്ങ​ളി​ൽ ബ​ദ​ൽ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക മു​ന്നേ​റ്റം ന​ട​ത്തി ദു​ബൈ​യി​ലെ എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ്. ആ​ദ്യ​മാ​യി എ-380 ​യാ​ത്രാ​വി​മാ​ന​ത്തി​ൽ ബ​ദ​ൽ ഇ​ന്ധ​നം നി​റ​ച്ച് എ​മി​റേ​റ്റ്സ് വി​മാ​നം വി​ജ​യ​ക​ര​മാ​യി പ​റ​ന്നു.വ്യോ​മ​യാ​ന രം​ഗ​ത്ത് ഏ​റെ നി​ർ​ണാ​യ​ക​ പ​രീ​ക്ഷ​ണ​മാ​ണ്​ എ​മി​റേ​റ്റ്​​സ്​ ന​ട​ത്തി​യ​ത്. ജെ​റ്റ് ഫ്യൂ​വ​ലി​ന് പ​ക​രം എ​യ​ർ ബ​സി​ന്റെ 380 യാ​ത്രാ​വി​മാ​ന​ത്തി​ൽ പൂ​ർ​ണ​മാ​യും ബ​ദ​ൽ ഇ​ന്ധ​ന​മാ​യ സ​സ്റ്റൈ​ന​ബി​ൾ ഏ​വി​യേ​ഷ​ൻ ഫ്യൂ​വ​ൽ നി​റ​ച്ചാണ്​ ​പ​റ​ന്ന​ത്.

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​വെ​ച്ചാ​ണ്​ നാ​ല് എ​ൻ​ജി​നു​ക​ളി​ൽ ഒ​ന്നി​ൽ എ​സ്.​എ.​എ​ഫ് നി​റ​ച്ച​ത്. ജെ​റ്റ് ഫ്യൂ​വ​ലി​നെ അ​പേ​ക്ഷി​ച്ച് 85 ശ​ത​മാ​നം കു​റ​വ് കാ​ർ​ബ​ൺ മാ​ത്ര​മേ എ​സ്.​എ.​എ​ഫ് പു​റ​ന്ത​ള്ളൂ എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. വി​മാ​ന​ങ്ങ​ളി​ൽ എ​സ്.​എ.​എ​ഫ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ജെ​റ്റ് ഫ്യൂ​വ​ലി​ൽ 50 ശ​ത​മാ​നം എ​സ്.​എ.​എ​ഫ് ക​ല​ർ​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ബ​ദ​ൽ ഇ​ന്ധ​നം നി​റ​ച്ച വി​മാ​ന​വു​മാ​യി ക്യാ​പ്റ്റ​ൻ ഖാ​ലി​ദ് ബി​ൻ സു​ൽ​ത്താ​ൻ, ക്യാ​പ്റ്റ​ൻ ഫി​ലി​പ്പ് ലോ​ബെ​റ്റ് എ​ന്നി​വ​രാ​ണ്​ വി​മാ​നം പ​റ​ത്തി​യ​ത്. എ​മി​റ്റേ​റ്റ്സി​ന്റെ ഈ ​ക​ന്നി​പ്പ​റ​ക്ക​ലി​ലെ വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും വ്യോ​മ​യാ​ന രം​ഗ​ത്ത് ബ​ദ​ൽ ഇ​ന്ധ​നം വ്യാ​പ​ക​മാ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ക.

ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക്​ ആ​തി​ഥ്യ​മ​രു​ളു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ര​വ​ധി പ​രി​സ്ഥി​തി സൗ​ഹൃ​ദ ഊ​ർ​ജ സം​രം​ഭ​ങ്ങ​ൾ​ക്കാ​ണ്​ യു.​എ.​ഇ തു​ട​ക്ക​മി​ടു​ന്ന​ത്. കോ​പ്​-28​ന്​ വേ​ദി​യാ​കു​ന്ന ദു​ബൈ​യി​ലെ എ​ക്സ്​​പോ സി​റ്റി പൂ​ർ​ണ​മാ​യി പു​ന​രു​പ​യോ​ഗ ഊ​ർ​ജ​മാ​യ സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു.ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സോ​ളാ​ർ പാ​ർ​ക്കാ​യ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അൽ മ​ക്​​തൂം പാ​ർ​ക്കി​ൽ​നി​ന്ന്​ ഒ​രു ല​ക്ഷം മെ​ഗാ​വാ​ട്​​സ്​ വൈ​ദ്യു​തി ന​ൽ​കാ​ൻ എ​ക്സ്​​പോ സി​റ്റി​യും ദു​ബൈ വൈ​ദ്യു​തി, ജ​ല വ​കു​പ്പു​മാ​ണ് (ദീ​വ)​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

Tags:    

Similar News