ഈദുല്‍ ഫിത്റിന് മുന്നോടിയായി ഖലീഫ സിറ്റിയില്‍ 21 ഉദ്യാനങ്ങള്‍ തുറക്കുമെന്ന് അബൂദബി നഗര, ഗതാഗത വകുപ്പ്. അബൂദബി നിവാസികളുടെ ഒത്തുചേരലിന് വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവ തയാറാക്കിയിരിക്കുന്നത്. കളിയിടങ്ങള്‍, ഇരിപ്പിടങ്ങള്‍, ഒത്തുകൂടാനുള്ള ഇടങ്ങള്‍, ബാര്‍ബിക്യു സൗകര്യം, കായിക സൗകര്യങ്ങള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ഈ പാര്‍ക്കുകളില്‍ ഉണ്ടാവുക. വോളിബാള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, പാര്‍ക്കര്‍, ബാസ്കറ്റ്ബാള്‍ കോര്‍ട്ട്, ഇടത്തരം ഫുട്ബാള്‍ കോര്‍ട്ട് എന്നിവയും പാര്ക്കുകളിലുണ്ട്.
ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക കളിയിടങ്ങള്‍ രണ്ട് പാര്‍ക്കുകളിലായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 2024ല്‍ പുതിയ 150 പാര്‍ക്കുകളാണ് അധികൃതര്‍ തുറന്നുനല്‍കുന്നത്. അബൂദബിയിലെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പാര്‍ക്കുകള്‍ തുറന്നുനല്‍കുന്നതെന്ന് വകുപ്പിനു കീഴിലുള്ള പ്ലാനിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹമദ് അള് മുത്തവ പറഞ്ഞു.