ദുബൈ മാരത്തൺ ഫെബ്രുവരി 12ന്

Update: 2023-01-29 09:45 GMT

ലോകത്തിലെ ഏറ്റവും പ്രധാന മാരത്തണുകളിൽ ഒന്നായ ദുബൈ ലോക മാരത്തൺ ഫെബ്രുവരി 12ന് നടക്കും. ദുബൈ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന മാരത്തണിൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ദുബൈയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളുമെല്ലാം പങ്കെടുക്കുന്ന മാരത്തൺ മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുന്നത്. 

മെയിൻ റേസ് 42.195 കിലോമീറ്ററായിരിക്കും. ഇതായിരിക്കും ചാമ്പ്യൻമാരെ നിർണയിക്കുന്നത്. ഇതിന് പുറമെ 10 കിലോമീറ്റർ, നാല് കിലോമീറ്റർ റേസുകളും അരങ്ങേറുന്നുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായാണ് നാല് കിലോമീറ്റർ റേസ്.

 

Tags:    

Similar News