റോഡ് തടസങ്ങളും കേടുപാടുകളും കണ്ടെത്താൻ നവീന സംവിധാനവുമായി ദുബൈ

Update: 2024-07-10 10:15 GMT

ഗ​താ​ഗ​ത രം​ഗ​ത്ത്​ അ​തി​നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ദു​ബൈ​യി​ൽ റോ​ഡ്​ ത​ട​സ്സ​ങ്ങ​ളും കേ​ടു​പാ​ടു​ക​ളും ക​ണ്ടെ​ത്താ​ൻ പു​ത്ത​ൻ സം​വി​ധാ​നം.നി​ർ​മി​ത​ബു​ദ്ധി സ​ഹാ​യ​ത്തോ​ടെ കേ​ടു​പാ​ടു​ക​ളും ത​ട​സ്സ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ പൈ​ല​റ്റ്​ ഓ​പ​റേ​ഷ​ൻ തു​ട​ങ്ങി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

റോ​ഡ്​ നെ​റ്റ്​​വ​ർ​ക്കി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും ട്രാ​ഫി​ക്​ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ഡി​ജി​റ്റ​ൽ, നി​ർ​മി​ത ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്​ ആ​ർ.​ടി.​എ പു​തി​യ സം​വി​ധാ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​ത​ക​ളു​ടെ അ​വ​സ്ഥ മി​ക​ച്ച രീ​തി​യി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ന്​ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ട്രാ​ഫി​ക്​ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്​ ആ​ർ.​ടി.​എ അം​ഗീ​ക​രി​ച്ച സാ​​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും അ​നു​സ​രി​ച്ചാ​ണോ​യെ​ന്ന​തും ഇ​ത്​ ക​ണ്ടെ​ത്തും.

റോ​ഡ്​ സം​വി​ധാ​ന​ങ്ങ​ളി​ലെ കേ​ടു​പാ​ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​ മി​ക​ച്ച ക്യാമ​റ​ക​ൾ, സെ​ൻ​സ​റു​ക​ൾ, മ​റ്റു സാ​​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഇ​തി​ലു​ണ്ട്. മ​നു​ഷ്യ ഇ​ട​പെ​ട​ലി​ല്ലാ​തെ ത​ന്നെ കേ​ടു​പാ​ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി സി​സ്റ്റ​ത്തി​ൽ സ്വ​യം ഇ​ത്​ അ​പ്​​ലോ​ഡ്​ ചെ​യ്യും.

റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ക്ക​ളു​ടെ സു​സ്ഥി​ര​ത​ക്കും ദീ​ർ​ഘ​കാ​ല​ത്തെ നി​ല​നി​ൽ​പി​നും സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​നം ദു​ബൈ​യു​ടെ ന​ഗ​ര സൗ​ന്ദ​ര്യ​ത്തെ​യും നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്ന്​ ആ​ർ.​ടി.​എ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ ഹു​സൈ​ൻ അ​ൽ ബ​ന്ന പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക, ജ​ന​സം​ഖ്യ വ​ർ​ധ​ന​വി​ന​നു​സ​രി​ച്ച്​ ഇ​ത്​ സ​ഹാ​യ​ക​ര​മാ​വു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളേ​ക്കാ​ൾ 85 ശ​ത​മാ​നം കൃ​ത്യ​ത​യോ​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കാ​നും സം​വി​ധാ​നം വ​ഴി സാ​ധി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    

Similar News