ദുബൈ എമിറേറ്റിലെ 3.5 ലക്ഷം വിദ്യാർഥികൾക്ക് ട്രാഫിക് സുരക്ഷ സന്ദേശമെത്തിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബോധവത്കരണത്തിന്റെ ഭാഗമായി ദുബൈയിലെ 50 സ്കൂളുകൾ കേന്ദ്രീകരിച്ച് 15,000 വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
2023-24 അക്കാദമിക് വർഷത്തിലാണ് പരിപാടികൾ ഒരുക്കിയത്. കുട്ടികളെ അടിസ്ഥാന ട്രാഫിക് സുരക്ഷ നിർദേശങ്ങൾ പഠിപ്പിക്കുകയാണ് പരിപാടികൾ ലക്ഷ്യംവെച്ചത്. അതോടൊപ്പം ഭാവിയിലെ ട്രാഫിക് സുരക്ഷ കണക്കിലെടുത്ത് ആഗോള തലത്തിലെ ഏറ്റവും മികച്ച രീതികളും സാങ്കേതിക വിദ്യകളും സംബന്ധിച്ച് വിദ്യാർഥികൾക്ക് ധാരണയുണ്ടാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.