ദുബായിൽ ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു
2023-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ജൂൺ 27 മുതൽ ജൂൺ 30 വരെ അവധിയായിരിക്കും. എന്നാൽ ഉം രമൂൽ, ദെയ്റ, അൽ ബർഷ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
ജൂൺ 26 മുതൽ 30വരെ, ജൂലൈ 1 - രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ജൂലൈ 2- രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
ഗ്രീൻ ലൈൻ
ജൂൺ 26 മുതൽ 30വരെ, ജൂലൈ 1 - രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ജൂലൈ 2- രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
ട്രാം സമയങ്ങൾ
ജൂൺ 26 മുതൽ 30വരെ, ജൂലൈ 1 - രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
ജൂലൈ 2- രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
ബസ് സമയങ്ങൾ
ബസ് സ്റ്റേഷനുകളുടെ പ്രവർത്തന സമയം
തിങ്കൾ മുതൽ വ്യാഴം വരെ - രാവിലെ 4.30 മുതൽ രാത്രി 12.30 മണി വരെ.
വെള്ളിയാഴ്ച - രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ശനി, ഞായർ - രാവിലെ 6 മുതൽ രാത്രി 1.00 മണി വരെ.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2023 ജൂൺ 27, ചൊവ്വാഴ്ച മുതൽ ജൂൺ 30, വെള്ളിയാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA അറിയിച്ചിട്ടുണ്ട്.
#RTA announced changes to the business hours of all its services during the holiday of Eid Al-Adha 1444H - 2023.https://t.co/VNUNvUxsqa pic.twitter.com/TEo5wXUUCV
— RTA (@rta_dubai) June 25, 2023