നാലരക്കോടി യാത്രക്കാര്‍; വീണ്ടും റെക്കോര്‍ഡിട്ട് ദുബായ് വിമാനത്താവളം

Update: 2024-08-07 07:49 GMT

യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ഈ വര്‍ഷം പകുതിയോട 44.9 ദശലക്ഷം പേര്‍ യാത്ര ചെയ്തതായാണ് കണക്കുകള്‍. കോവിഡ് മഹാമാരിക്ക് ശേഷം കൂടുതല്‍ യാത്രക്കാര്‍ എത്തിയതോടെ ദുബായ് വിമാനത്താവളം സ്വന്തം റെക്കോര്‍ഡ് മറികടന്നു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ കുതിച്ചുചാട്ടവും ടൂറിസം മേഖലയിലെ വളര്‍ച്ചയും യുഎഇയിലേ കൂടുതല്‍ സഞ്ചാരികളെ എത്തിച്ചു. 2018ല്‍ വിമാനത്താവളം വഴി 89.1 ദശലക്ഷം പേര്‍ യാത്ര ചെയ്തതാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ്നേ. 2022ല്‍ 66 ദശലക്ഷം യാത്രക്കാരും 2023ല്‍ 86.9 ദശലക്ഷം യാത്രക്കാരും യാത്ര ചെയ്തു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ റെക്കോര്‍ഡ് നേട്ടം ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ ഞങ്ങളുടെ തന്ത്രപരമായ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നതായി ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള പ്രതിഭകളെയും ബിസിനസുകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതില്‍ ദുബായ് ആഗോള നഗരങ്ങളില്‍ മുന്‍പന്തിയിലാണ് നഗരത്തിലേക്കുള്ള കവാടമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News