പ്രായമായവരെ ആദരിക്കാനും തലമുറകൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുമുള്ള ഹൃദ്യസ്പർശിയായ ഒരു ചടങ്ങ് കഴിഞ്ഞ ദിവസം ദുബായ് ഇമിഗ്രേഷൻ കീഴിൽ സംഘടിപ്പിക്കപ്പെട്ടു 'നിങ്ങളുടെ സംതൃപ്തിയാണ് സ്വർഗം' എന്ന പേരിൽ അൽ മംസാറിലുള്ള സീനിയേഴ്സ് ഹാപ്പിനസ് സെന്ററിലാണ് പരിപാടി നടന്നത്.
സമൂഹത്തിലെ പ്രായമായവരുടെ അമൂല്യമായ സംഭാവനകളെ ആദരിക്കാനും അവർക്ക് സന്തോഷം പകരാനും വേണ്ടിയായിരുന്നു പരിപാടി. ദുബായ് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അവരുടെ പങ്കാളികളും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ആഘോഷവും സന്തോഷവും നിറഞ്ഞ പരിപാടിയിൽ, നമ്മുടെ സമൂഹത്തിലെ പ്രായമായവരോടുള്ള അന വദ്യം പ്രകടിപ്പിക്കാൻ പങ്കെടുത്തവർ ഒത്തുകൂടി. അവരുമായി കളിച്ചും വിശേഷം പങ്കുവെച്ചും, അവർക്ക് വിവിധ സമ്മാനങ്ങൾ നൽകിയും സന്തോഷം പകർന്നു ചടങ്ങ് വേറിട്ടതായി.
ഈ പരിപാടിയിലൂടെ, ജീവിതത്തിൽ പ്രായമായവരുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും പുതുതലമുറയെ പഴയ തലമുറയുമായി ബന്ധിപ്പിക്കാനും അവരിൽ നിന്ന് പഠിക്കാനും ലക്ഷ്യംമാക്കിയാണ് ദുബായ് ഇമിഗ്രേഷൻ വേദി ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു.
പ്രായമായവരോടുള്ള ബഹുമാനവും അന വദ്യവും വളർത്തുന്നതിലൂടെ, തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ സാമീപ്യവും അവരെ പിന്തുണയ്ക്കുന്ന സമൂഹം സൃഷ്ടിക്കാനുമാണ് പരിപാടി സന്ദേശമേകിയത്.